എക്​സിബിഷൻ വേൾഡിന്​ മികവിന്‍റെ അംഗീകാരം

മ​നാ​മ: എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ന്​ മി​ക​വി​ന്‍റെ അം​ഗീ​കാ​രം. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ 2023ലെ ​ഏ​റ്റ​വും മി​ക​ച്ച എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 2023ലെ ​അ​ന്താ​രാ​ഷ്​​ട്ര ട്രാ​വ​ൽ പു​ര​സ്​​കാ​ര​ങ്ങ​ളു​ടെ ഇ​ന​ത്തി​ലാ​ണ് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ​യി​ലെ ദു​ബൈ​യി​ൽ ന​ട​ന്ന ഇ​ൻ​ർ​നാ​ഷ​ന​ൽ ട്രാ​വ​ൽ അ​വാ​ർ​ഡ്​ ദാ​ന ച​ട​ങ്ങി​ൽ​വെ​ച്ച്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ന്‍ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​നാ​സി​ർ അ​ൽ ഖാ​ഇ​ദി ഏ​റ്റു​വാ​ങ്ങി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പ്ര​ശ​സ്​​ത ടൂ​റി​സം സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു.

എ​ക്‌​സി​ബി​ഷ​നു​ക​ൾ, ക​ൺ​വെ​ൻ​ഷ​നു​ക​ൾ, ഗാ​ല ഇ​വ​ന്റു​ക​ൾ, വി​രു​ന്നു​ക​ൾ, കോ​ർ​പ​റേ​റ്റ് ലോ​ഞ്ചു​ക​ൾ, കു​ടും​ബ വി​നോ​ദ​ങ്ങ​ൾ, പ്ര​ത്യേ​ക ഇ​വ​ന്റു​ക​ൾ എ​ന്നി​വ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ മ​നോ​ഹ​ര​മാ​യ വാ​സ്തു​വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യാ​ണ് എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. 10 ഹാ​ളു​ക​ളി​ലാ​യി 95,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ണ്ട്. 400-4000 സീ​റ്റ് ക​പ്പാ​സി​റ്റി​യു​ള്ള ഒ​രു വ​ലി​യ ഹാ​ൾ, 95 മീ​റ്റി​ങ് റൂ​മു​ക​ൾ, 20 ട്രാ​ൻ​സ് ലേ​ഷ​ൻ ബൂ​ത്തു​ക​ൾ, 14 ഓ​ർ​ഗ​നൈ​സ​ർ ഓ​ഫി​സു​ക​ൾ, മൂ​ന്ന് മ​ജ്‌​ലി​സു​ക​ൾ, ഡ്ര​സ്സി​ങ് റൂ​മു​ക​ൾ എ​ന്നി​വ​യു​ണ്ട്. ഇ​വ​ക്കു പു​റ​മെ ബ്രൈ​ഡ​ൽ സ്യൂ​ട്ടു​ക​ളും 25 റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളു​മു​ണ്ട്.

Tags:    
News Summary - excellence for Exhibition World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.