ഇ​ന്ത്യ​ൻ സ്കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ചെ​സ് മ​ത്സ​രം അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ചെ​സ് ക​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഐ.​എ​സ്.​ബി ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2023ന് ​വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ജ​ഷ​ൻ​മാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫെ​സ്റ്റ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സ്പോ​ർ​ട്സ് രാ​ജേ​ഷ് എം.​എ​ൻ, മു​ഹ​മ്മ​ദ് ന​യ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ ദേ​വ​സി, ബ​ഹ്‌​റൈ​ൻ ചെ​സ് ഫെ​ഡ​റേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്‌ മേ​ധാ​വി അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ​ദോ​സ​രി, അ​ർ​ജു​ൻ​സ് ചെ​സ് അ​ക്കാ​ദ​മി സി.​ഇ.​ഒ അ​ർ​ജു​ൻ ക​ക്കാ​ട​ത്ത്, സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ഹു​സൈ​ൻ മാ​ലിം, ക​ൺ​വീ​ന​ർ തൗ​ഫീ​ഖ്, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നും പ​രി​ധി​ക​ൾ മ​റി​ക​ട​ക്കാ​നും സ്പോ​ർ​ട്സ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നും അ​ച്ച​ട​ക്കം, ബ​ഹു​മാ​നം, സൗ​ഹൃ​ദം, നേ​തൃ​ത്വം, ടീം ​വ​ർ​ക് എ​ന്നി​വ വ​ള​ർ​ത്താ​ൻ കാ​യി​ക​മേ​ള​ക​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ നേ​ടി​യ മി​ക​വി​നെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഒ​രു വി​ദ്യാ​ർ​ഥി​യു​മാ​യി ആ​ദ്യ ക​രു നീ​ക്കി ചെ​സ് ടൂ​ർ​ണ​മെ​ന്റി​നു തു​ട​ക്ക​മി​ട്ടു.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ മു​ഖ്യാ​തി​ഥി​ക്ക് മെ​മ​ന്റോ ന​ൽ​കി. അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്റെ ലോ​ഗോ ക​ൺ​വീ​ന​ർ തൗ​ഫീ​ഖി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ.​സി അം​ഗം രാ​ജേ​ഷ് എം.​എ​ൻ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹ​സ്ര കോ​ട്ട​ഗി​രി, ആ​ർ​ച്ച ബി​നു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. 

Tags:    
News Summary - Exciting start to Indian School Community Sports Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.