മനാമ: ആറു വർഷം ശമ്പളം വെട്ടിക്കുറക്കുകയും അതിനുശേഷം ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്ത കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഹൈ ലേബർ കോടതി. 27,000 ദീനാർ ജീവനക്കാരന് നൽകാനും കോടതി വിധിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഫീസ് കുറക്കുകയും വേതനം നൽകുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തതായി കണ്ടെത്തി. ആറുവർഷ കാലയളവിൽ കമ്പനി ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 18,000 ദീനാറിൽ കൂടുതൽ വെട്ടിക്കുറച്ചു.
ഇതേത്തുടർന്ന് ജീവനക്കാരൻ കേസ് ഫയൽ ചെയ്യുകയായിരുന്നു. വെട്ടിക്കുറച്ച വേതനം, കുടിശ്ശികയുള്ള അവകാശങ്ങൾ, നഷ്ടപരിഹാരം എന്നിവയടക്കം 27,435 ദീനാർ കമ്പനി നൽകണമെന്നാണ് ഉത്തരവ്.
നേരത്തെ തന്നെ ജോലിയിൽ നിന്ന് ഇദ്ദേഹം പിരിഞ്ഞതായി കമ്പനി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തൊഴിൽ ബന്ധം 2023 മേയ് 25 വരെ തുടർന്നുവെന്ന് തെളിയിക്കാൻ തൊഴിലാളിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ വാദിഭാഗം ഹാജരാക്കി.
തൊഴിലാളിക്ക് വാർഷിക ലീവ് അലവൻസിനത്തിൽ 1,275 ദീനാറും സേവനാനന്തര ഗ്രാറ്റുവിറ്റിയായി 3,525 ദീനാറും തെറ്റായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 3,900 ദീനാറും കമ്പനി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.