ആഭരണ രംഗത്തെ ഇന്ത്യൻ കരുത്തുമായി പവലിയൻ

മനാമ: സഖീറി​ലെ എക്സിബിഷൻ വേൾഡ് സെന്ററിൽ ആരംഭിച്ച ജ്വല്ലറി അറേബ്യ എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു. ഉന്നത നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങൾ, സ്വർണ്ണം, പ്ലാറ്റിനം ആഭരണങ്ങൾ, കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ, വിവാഹ ആഭരണങ്ങൾ തുടങ്ങിയവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 67 കയറ്റുമതിക്കാർ ഉൾപ്പെടെ 80ഓളം ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ആഭരണ ശേഖരം പ്രദർശിപ്പിക്കുന്നുണ്ട്. ഹസൂറിലാൽ ആന്റ് സൺസ് ജ്വല്ലറി, കെ.കെ ജ്വല്ലറി, സിതാൽ ദാസ് സൺസ്, ക്രിയേറ്റീവ് ഓവർസീസ്, മേത്ത ആന്റ് സൺസ്, ബി.എൻ ജുവൽസ്, റോസെറ്റ ജ്വല്ലേഴ്‌സ്, മോത്തിലാൽ ജ്വല്ലേഴ്‌സ്, ദേവിവ ജ്വല്ലേഴ്‌സ് തുടങ്ങിയവയാണ് പ്രദർശനത്തിൽ പ​ങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ. ആഭരണ രംഗത്തെ ഇന്ത്യൻ കരുത്ത് പ്രകടമാക്കുന്ന പവലിയനെയും കമ്പനികളെയും അംബാസഡർ അഭിനന്ദിച്ചു.

ബഹ്റൈനുമായും മറ്റ് ജി.സി.സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2021-22 സാമ്പത്തിക വർഷം 39.14 ബില്യൺ ഡോളറി​​െന്റ കയറ്റുമതിയാണ് ഈ രംഗത്തുണ്ടായത്. മുൻവർഷത്തേക്കാൾ 54.13 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ ഇന്ത്യ കൈവരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.