മനാമ: പ്രവാസത്തിന് എപ്പോൾ വിരാമമിടണം? പ്രവാസ ജീവിതം വരിക്കുന്ന പലർക്കും ഇക്കാര്യത്തിൽ ഒരുറപ്പുണ്ടാകില്ല. അത്യാവശ്യം ജീവിത സൗകര്യങ്ങൾ നേടിയാലും പ്രവാസ ജീവിതത്തോട് വിടപറയാൻ പലർക്കും മടിയായിരിക്കും. സാമ്പത്തിക നേട്ടം മാത്രമായിരിക്കില്ല അതിെൻറ കാരണം. വ്യക്തിബന്ധങ്ങൾ, ഇൗ നാടിനോടുള്ള ഇഷ്ടം. അങ്ങനെ പല കാരണങ്ങളും അതിനു പിന്നിലുണ്ടാകും.
എന്നാൽ, പ്രവാസത്തെ അനിശ്ചിതകാലത്തേക്ക് നീളാൻ അനുവദിക്കാതെ നാടിെൻറ പച്ചപ്പിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഒരു കുടുംബം. ബഹ്റൈൻ പ്രവാസികൾക്ക് ചിരപരിചിതയായ ലിഖിയ ജോസ് ഷാേൻറായും കുടുംബവുമാണ് പ്രവാസത്തിന് പൂർണവിരാമമിടുന്നത്. ജി.ഡി.എൻ പത്രത്തിൽ മീഡിയ കൺസൽട്ടൻറായി ജോലി ചെയ്യുന്ന ലിഖിയക്കും ഹൊഷാൻ പാൻ ഗൾഫിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷാേൻറാ തോമസിനും ഇനിയുള്ള ലക്ഷ്യം വ്യക്തമാണ്; മക്കൾക്കൊപ്പം നാട്ടിൽ ജീവിക്കുക. അതിനാൽതന്നെ, നാട്ടിലെത്തിയാൽ വേറൊരു ജോലിയും ഇവരുടെ ലക്ഷ്യമല്ല. നാലു മക്കളും പിറക്കാനിരിക്കുന്ന അഞ്ചാമത്തെയാളും ഇവരുടെ കൈപിടിച്ച് ഒപ്പമുണ്ടാകും.
2000ത്തിലാണ് മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഷാേൻറാ ബഹ്റൈനിൽ എത്തിയത്. 2003 ഡിസംബർ 31ന് ലിഖിയയെയും കൊണ്ടുവന്നു. ആ വർഷം ജൂണിലായിരുന്നു വിവാഹം. ആറു വർഷം യെല്ലോ പേജസിൽ സ്പെഷൽ അക്കൗണ്ട്സ് മാനേജറായി ജോലി ചെയ്തു. പിന്നീടാണ് ജി.ഡി.എന്നിൽ ജോലിയിൽ പ്രവേശിപ്പിച്ചത്.
ജോലിക്കൊപ്പം പ്രവാസി സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനും പ്രയാസങ്ങളിൽ കഴിയുന്നവരെ സഹായിക്കാനും ലിഖിയയും കുടുംബവും സമയം കണ്ടെത്തി. മക്കളായ ഹെവൻഡ്രിയയും ഹെവൻഡ്രിനും ഹെവൻഡ്രിക്കും ഹെവൻഡ്രിനയും പഠിക്കുന്ന ഏഷ്യൻ സ്കൂളിലെ ആയിരത്തോളം കുട്ടികൾക്ക് പഴയ പാഠപുസ്തങ്ങൾ സംഘടിപ്പിച്ച് നൽകാൻ ഇവർക്ക് കഴിഞ്ഞു. 180ഒാളം കുട്ടികളുടെ ഫീസ് സ്പോൺസർമാർ മുഖേന അടക്കാൻ സാധിച്ചതും സംതൃപ്തി നൽകുന്ന കാര്യമാണെന്ന് ലിഖിയ പറയുന്നു. കടക്കെണിയിലായ ഒരു കുടുംബത്തിെൻറ ബാധ്യതകൾ വീട്ടാനും ഇവരുടെ സഹായമുണ്ടായിരുന്നു. 22 വിദ്യാർഥികൾക്ക് പഴയ ലാപ്ടോപ്, ടാബ് എന്നിവ സംഘടിപ്പിച്ച് നൽകാനും സാധിച്ചു. കോവിഡ് മഹാമാരിയുടെ നാളുകളിൽ കടുത്ത ദുരിതത്തിലായ രക്ഷിതാക്കൾക്ക് ഇത് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.
ബഹ്റൈൻ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബിലും അംഗമായ ലിഖിയയും ഭർത്താവും അതിെൻറ പ്രവർത്തനങ്ങളിലും സജീവമാണ്. ഷാേൻറായും ഹെവൻഡ്രിയയും ഹെവൻഡ്രിനും ബാഡ്മിൻറൺ കളിക്കാരുമാണ്. സ്കൂളിലെ ബാഡ്മിൻറൺ ടീമിൽ അംഗങ്ങളാണ് മക്കൾ.
സജീവമായ പ്രവാസ ജീവിതത്തിന് വിടനൽകി മേയ് 22ന് നാട്ടിലേക്ക് മടങ്ങാനാണ് ഇവർ നിശ്ചയിച്ചിരിക്കുന്നത്. പ്രവാസം അവസാനിപ്പിക്കുേമ്പാൾ ഏതൊരു പ്രവാസിക്കുമുണ്ടാകുന്ന സങ്കടം ഇവർക്കുമുണ്ട്. നല്ലൊരു ജോലി കളഞ്ഞ് ഇത്രപെെട്ടന്ന് തിരിച്ചുപോകുന്നത് എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട്. എങ്കിലും, മക്കൾക്കുവേണ്ടിയുള്ള ജീവിതത്തിനായതിനാൽ ആ സങ്കടം മറക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.