മനാമ: ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ കേരളീയ സമാജം കൗൺസലിങ് ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബർ 30ന് രാത്രി എട്ടിന് ബാബുരാജ് ഹാളിൽ സമാജം അംഗവും അറിയപ്പെടുന്ന കൗൺസിലറുമായ ഫാസിൽ താമരശ്ശേരി ‘അകാലത്തിൽ പൊലിയുന്ന പ്രവാസി സ്വപ്നങ്ങൾ’ വിഷയം അവതരിപ്പിക്കും.
തുടർന്ന് പൊതു ചർച്ച ഉണ്ടാകുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സലീം (33750999) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.