മനാമ: ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ദുരിതത്തിലായ തൊഴിലാളികളുടെ വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ. ബുദയ്യ ലേബർ ക്യാമ്പിൽ ജോലി ഇല്ലാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾക്കാണ് പ്രവാസി വെൽഫെയർ തുണയായത്. പ്രവാസി വെൽഫെയർ അംഗങ്ങൾക്കിടയിൽ നിന്ന് സ്വരൂപിച്ച തുകക്ക് അരിയും പച്ചക്കറിയും എണ്ണയും ധാന്യങ്ങളും മസാലയും ശേഖരിച്ച് തൊഴിലാളികൾക്ക് നൽകി. പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, റിഫ സോൺ പ്രസിഡന്റ് ഫസലുറഹ്മാൻ, ഹാഷിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.