മനാമ: പ്രവാസികളുടെ കഴിവും ധനവും ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ എത്ര പേർ തയാറാകുന്നുണ്ട്? കോവിഡ് പ്രവാസ ലോകത്തെ സർവമേഖലകളിലും പിടിമുറുക്കുേമ്പാൾ ഇൗ ചോദ്യം ഏറെ പ്രസക്തമാണ്. എന്നാൽ, പ്രവാസികളുടെ സംരക്ഷണത്തിന് മറ്റാരെയും കാത്തുനിൽക്കാതെ സ്വയം മുന്നിട്ടിറങ്ങിയ പ്രാദേശിക കൂട്ടായ്മ വിസ്മയം തീർക്കുകയാണ്. സ്വന്തമായി വ്യവസായശാല തുടങ്ങിയാണ് ഇവർ മാതൃക കാണിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശികളായ പ്രവാസികളാണ് ഇൗ വേറിട്ട മാതൃകക്ക് പിന്നിൽ. നാട്ടിൽ ഇപ്പോൾ ഏറെ ഡിമാൻഡുള്ള ഗാൽവനൈസ്ഡ് പൈപ്പുകൾ നിർമിക്കുന്ന ഫാക്ടറിക്കാണ് ഇവർ തുടക്കംകുറിച്ചത്. കുറച്ച് പണം സമാഹരിച്ച് എന്തെങ്കിലും വ്യവസായം തുടങ്ങുകയായിരുന്നില്ല ഇവരുടെ ലക്ഷ്യം. മറിച്ച്, വിപണി കൃത്യമായി പഠിച്ച്, എല്ലാ സാധ്യതകളും മനസ്സിലാക്കിയാണ് ഇവർ സംരംഭത്തിന് ഒരുങ്ങിയിറങ്ങിയത്. കേരള ചരിത്രത്തിൽ ആദ്യമായാകും ഒരു പ്രാദേശിക പ്രവാസി സംഘടന ഇത്തരം വ്യവസായ സ്ഥാപനവുമായി മുന്നോട്ട് വരുന്നത്.
ജി.സി.സിയിലെ ആറു രാജ്യങ്ങളിലും നാട്ടിലുമായി പരന്നുകിടക്കുന്ന േഗ്ലാബൽ തിക്കോടിയൻസ് ഫോറം എന്ന കൂട്ടായ്മയിൽ 3000ഒാളം അംഗങ്ങളാണുള്ളത്. ഒരു ലക്ഷം രൂപ മുതലുള്ള ഒാഹരി വിഹിതം അംഗങ്ങളിൽനിന്ന് സമാഹരിച്ചാണ് 20 കോടി രൂപ മൂലധനത്തോടെ ജി.ടി.എഫ് സ്റ്റീൽസ് എന്ന ഫാക്ടറിക്ക് തുടക്കമിട്ടതെന്ന് ഫോറം വൈസ് ചെയർമാൻ അബ്ദുൽ മജീദ് തണൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ആശയം അവതരിപ്പിച്ചപ്പോൾ ആവേശത്തോടെയാണ് അംഗങ്ങൾ അത് ഏറ്റെടുത്തത്. 2018ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ തറക്കല്ലിട്ട ഫാക്ടറിയുടെ നിർമാണം പൂർത്തിയായി. ഉൽപാദനവും തുടങ്ങി. ഒൗദ്യോഗിക ഉദ്ഘാടനം ഉടൻ നടത്താനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ മേൽക്കൂര കെട്ടുന്നത് ഇപ്പോൾ നാട്ടിൽ വ്യാപക പ്രചാരം നേടിയിരിക്കുകയാണ്. ഇതിനാണ് പ്രധാനമായും ഗാൽവനൈസ്ഡ് പൈപ്പുകൾ ഉപയോഗിക്കുന്നത്. ഷെഡുകൾ നിർമിക്കാനും ഇൗ പൈപ്പുകൾ ഉപയോഗിക്കുന്നു. പൈപ്പുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ ഷീറ്റ് പുറത്തുനിന്ന് കൊണ്ടുവരുകയാണ് ചെയ്യുന്നത്.
നിലവിൽ ആവശ്യമായതിെൻറ നാലിലൊന്ന് ഗാൽവനൈസ്ഡ് പൈപ്പുകൾ മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. ശേഷിക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നതാണ്. വിപണിയിലെ ഇൗ സാധ്യത വ്യക്തമായി മനസ്സിലാക്കിയശേഷമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാക്ടറി ആരംഭിക്കാൻ തീരുമാനിച്ചത്. വടക്കൻ കേരളത്തിൽ ഇത്തരത്തിലെ ആദ്യ ഫാക്ടറിയുമാണിത്.
പ്രതിമാസം 3000 ടൺ ഉൽപാദന ശേഷിയുള്ള ഫാക്ടറി കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സിപ്കോ ബിസിനസ് പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. ദുബൈയിൽ പ്രവാസിയായ ബഷീർ നടമ്മൽ ആണ് കമ്പനിയുടെ ചെയർമാൻ. ഇസ്ഹാക് കോയിലിൽ സി.ഇ.ഒയും ജംഷീദ് അലി ഡയറക്ടറുമാണ്. ഖത്തറിൽ പ്രവാസിയായ അബ്ദുറഹ്മാൻ പുറക്കാടാണ് േഗ്ലാബൽ തിക്കോടിയൻസ് ഫോറം ചെയർമാൻ.
സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങിയതിനൊപ്പം ഏതാനും പേർക്ക് തൊഴിൽ നൽകാനുമായതിെൻറ സന്തോഷത്തിലാണ് കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.