Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവാസികൾ കൈകോർത്തു; സഫലമായത്​​ വ്യവസായ സ്വപ്​നം
cancel
camera_alt

ന​ടു​വ​ണ്ണൂ​ർ സി​പ്​​​കോ ബി​സി​ന​സ്​ പാ​ർ​ക്കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഫാ​ക്​​ട​റി 

മനാമ: പ്രവാസികളുടെ കഴിവും ധനവും ക്രിയാത്​മകമായി പ്രയോജനപ്പെടുത്താൻ എത്ര പേർ തയാറാകുന്നുണ്ട്​? കോവിഡ്​ പ്രവാസ ലോകത്തെ സർവമേഖലകളിലും പിടിമുറുക്കു​േമ്പാൾ ഇൗ ​ചോദ്യം ഏറെ പ്രസക്തമാണ്​. എന്നാൽ, പ്രവാസികളുടെ സംരക്ഷണത്തിന്​ മറ്റാരെയും കാത്തുനിൽക്കാതെ സ്വയം മുന്നിട്ടിറങ്ങിയ പ്രാദേശിക കൂട്ടായ്​മ വിസ്​മയം തീർക്കുകയാണ്​. സ്വന്തമായി വ്യവസായശാല തുടങ്ങിയാണ്​ ഇവർ മാതൃക കാണിക്കുന്നത്​.

കോഴിക്കോട്​ ജില്ലയിലെ തിക്കോടി സ്വദേശികളായ പ്രവാസികളാണ്​ ഇൗ വേറിട്ട മാതൃകക്ക്​ പിന്നിൽ. നാട്ടിൽ ഇപ്പോൾ ഏറെ ഡിമാൻഡുള്ള ഗാൽവനൈസ്​ഡ്​ ​പൈപ്പുകൾ നിർമിക്കുന്ന ഫാക്​ടറിക്കാണ്​ ഇവർ തുടക്കംകുറിച്ചത്​. കുറച്ച്​ പണം സമാഹരിച്ച്​ എന്തെങ്കിലും വ്യവസായം തുടങ്ങുകയായിരുന്നില്ല ഇവരുടെ ലക്ഷ്യം. മറിച്ച്,​ വിപണി കൃത്യമായി പഠിച്ച്​, എല്ലാ സാധ്യതകളും മനസ്സിലാക്കിയാണ്​​ ഇവർ സംരംഭത്തിന്​ ഒരുങ്ങിയിറങ്ങിയത്​​. കേരള ചരിത്രത്തിൽ ആദ്യമായാകും ഒരു പ്രാദേശിക പ്രവാസി സംഘടന ഇത്തരം വ്യവസായ സ്ഥാപനവുമായി മുന്നോട്ട്​ വരുന്നത്​.

ജി.സി.സിയിലെ ആറു​ രാജ്യങ്ങളിലും നാട്ടിലുമായി പരന്നുകിടക്കുന്ന ​േഗ്ലാബൽ തിക്കോടിയൻസ്​ ഫോറം എന്ന കൂട്ടായ്​മയിൽ 3000ഒാളം അംഗങ്ങളാണുള്ളത്​. ഒരു ലക്ഷം രൂപ മുതലുള്ള ഒാഹരി വിഹിതം അംഗങ്ങളിൽനിന്ന്​ സമാഹരിച്ചാണ്​ 20 കോടി രൂപ മൂലധനത്തോടെ ജി.ടി.എഫ്​ സ്​റ്റീൽസ്​ എന്ന ഫാക്​ടറിക്ക്​ തുടക്കമിട്ടതെന്ന്​ ഫോറം വൈസ്​ ചെയർമാൻ അബ്​ദുൽ മജീദ്​ തണൽ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു​. ആശയം അവതരിപ്പിച്ചപ്പോൾ ആവേശത്തോടെയാണ്​ അംഗങ്ങൾ അത്​ ഏറ്റെടുത്തത്​. 2018ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ തറക്കല്ലിട്ട ഫാക്​ടറിയുടെ നിർമാണം പൂർത്തിയായി. ഉൽപാദനവും തുടങ്ങി. ഒൗ​ദ്യോഗിക ഉദ്​ഘാടനം ഉടൻ നടത്താനുള്ള ഒരുക്കത്തിലാണ്​ അണിയറ പ്രവർത്തകർ.

വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ മേൽക്കൂര കെട്ടുന്നത്​ ഇപ്പോൾ നാട്ടിൽ വ്യാപക പ്രചാരം നേടിയിരിക്കുകയാണ്​. ഇതിനാണ്​ പ്രധാനമായും ഗാൽവനൈസ്​ഡ്​ പൈപ്പുകൾ ഉപയോഗിക്കുന്നത്​. ഷെഡുകൾ നിർമിക്കാനും ഇൗ പൈപ്പുകൾ ഉപയോഗിക്കുന്നു. പൈപ്പുകൾ നിർമിക്കുന്നതിനുള്ള അസംസ്​കൃത വസ്​തുവായ ഷീറ്റ്​ പുറത്തുനിന്ന്​ കൊണ്ടുവരുകയാണ്​ ചെയ്യുന്നത്​.

നിലവിൽ ആവശ്യമായതി​െൻറ നാലിലൊന്ന്​ ഗാൽവനൈസ്​ഡ്​ പൈപ്പുകൾ മാത്ര​മാണ്​ കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്​. ശേഷിക്കുന്നത്​ മറ്റു​ സംസ്ഥാനങ്ങളിൽനിന്ന്​ വരുന്നതാണ്​. വിപണിയിലെ ഇൗ സാധ്യത വ്യക്തമായി മനസ്സിലാക്കിയശേഷമാണ്​ കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഫാക്​ടറി ആരംഭിക്കാൻ തീരുമാനിച്ചത്​. വടക്കൻ കേരളത്തിൽ ഇത്തരത്തിലെ ആദ്യ ഫാക്​ടറിയുമാണിത്​.

പ്രതിമാസം 3000 ടൺ ഉൽപാദന ശേഷിയുള്ള​ ഫാക്​ടറി കോഴിക്കോട്​ ജില്ലയിലെ നടുവണ്ണൂർ സിപ്​​കോ ബിസിനസ്​ പാർക്കിലാണ്​ സ്ഥിതി ചെയ്യുന്നത്​. ദുബൈയിൽ പ്രവാസിയായ ബഷീർ നടമ്മൽ ആണ്​ കമ്പനിയുടെ ചെയർമാൻ. ഇസ്​ഹാക്​ കോയിലിൽ സി.ഇ.ഒയും ജംഷീദ്​ അലി ഡയറക്​ടറുമാണ്​. ഖത്തറിൽ പ്രവാസിയായ അബ്​ദുറഹ്​മാൻ പുറക്കാടാണ്​ ​േഗ്ലാബൽ തിക്കോടിയൻസ്​ ഫോറം ചെയർമാൻ.

സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങിയതിനൊപ്പം ഏതാനും പേർക്ക്​ തൊഴിൽ നൽകാനുമായതി​െൻറ സന്തോഷത്തിലാണ്​ കൂട്ടായ്​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesbusiness dream
News Summary - Expatriates join hands; Successful business dream
Next Story