മനാമ: ബഹ്റൈൻ പ്രഖ്യാപിച്ച ഗോൾഡൻ വിസ പദ്ധതി രാജ്യത്തിെന്റ സർവതോമുഖമായ വളർച്ചക്ക് വഴിയൊരുക്കുമെന്ന് വിദഗ്ധർ. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ രംഗങ്ങളിൽ കുതിപ്പിനും ഇതു സഹായിക്കുമെന്ന് ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻ സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച ഈ തീരുമാനം കോവിഡാനന്തരമുള്ള രാജ്യത്തിെന്റ സാമ്പത്തിക കരകയറ്റ നടപടികൾക്ക് ഊർജം പകരും. രാജ്യത്തിെന്റ വികസനത്തിനുള്ള സുവർണ കവാടമാണ് ഇതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ പ്രോപ്പർട്ടി ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ അറഫ് ഹെജ്രസ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ ബോർഡ് മെംബർ ദിയ അലി അൽ അസ്ഫൂർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. 10 വർഷത്തെ ഗോൾഡൻ വിസയുടെ വരവോടെ നിശ്ചിത ഇടവേളകളിൽ വിസ പുതുക്കേണ്ടതിെന്റ ആകുലതകൾ ഇല്ലാതാകുമെന്ന് ജുസെർ രൂപവാല പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രയാസങ്ങളില്ലാതെയും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഇത് പ്രവാസി സംരംഭകരെ സഹായിക്കും. ബഹ്റൈനെ സമ്പൂർണ ബിസിനസ് സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള നിരവധി നടപടികളാണ് സർക്കാർ ഇതിനകം സ്വീകരിച്ചത്. അതിൽ ഒടുവിലത്തേതാണ് ഗോൾഡൻ വിസ പ്രഖ്യാപനം. കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് പുതിയ ഉണർവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് മേഖലക്ക് പുറമേ മറ്റു മേഖലകളിലും വളർച്ച കൈവരിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എൻജിനീയറിങ്, ആരോഗ്യം, അധ്യാപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കൂടുതൽ വിദഗ്ധരെ ആകർഷിക്കാനും അതുവഴി കൂടുതൽ പുരോഗതി കൈവരിക്കാനും സാധിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് രാജ്യത്തെ ജനസംഖ്യ ഇനിയും വർധിക്കണമെന്ന് അറഫ് ഹെജ്രസ് അഭിപ്രായപ്പെട്ടു. ദുബൈ പോലുള്ള സ്ഥലങ്ങളിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികളുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുകയും ലക്ഷ്യമിട്ടാണ് ബഹ്റൈൻ പുതിയ 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. ഇതിനകം 500ലധികം പേർ ഗോൾഡൻ വിസക്ക് അപേക്ഷിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.