വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം തട്ടൽ: സ്ഥാപനയുടമക്ക് തടവും പിഴയും

മ​നാ​മ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ തം​കീ​നി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വും 4,000 ദി​നാ​ർ പി​ഴ​യും മൂ​ന്നാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. തം​കീ​നി​ൽ​നി​ന്ന് ഫ​ണ്ട്​ ല​ഭി​ക്കു​ന്ന​തി​നാ​ണ്​ സ്ഥാ​പ​ന​യു​ട​മ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മെ​ന്ന്​ ക​​​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ തം​കീ​ൻ കേ​സ്​ ഫ​യ​ൽ ചെ​യ്​​ത​ത്. 4470 ദി​നാ​റാ​ണ്​ ഇ​യാ​ൾ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ​ർ​പ്പി​ച്ച്​ തം​കീ​നി​ൽ​നി​ന്ന് ക​ര​സ്ഥ​മാ​ക്കി​യ​ത്.

Tags:    
News Summary - Extortion of money by fake certificate: Imprisonment and fine for the establishment owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.