മനാമ: പവിഴദ്വീപിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ 'പവിഴദ്വീപിലെ പൊന്നാനിക്കാർ' കുടുംബ സംഗമവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഭാവിപ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും വനിതകൾക്കായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. രക്ഷാധികാരി അബ്ദുൽ റസാഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി നാസർ വലിയപറമ്പത്ത് സ്വാഗതവും പ്രസിഡന്‍റ് സുജേഷ് പഴേടത്ത് നന്ദിയും പറഞ്ഞു. ഷമീർ പൊന്നാനി, മെഹബൂബ്, ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.