മനാമ: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോവുന്ന അബ്ദുൽ ജലീലിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ യാത്രയയപ്പ് നൽകി. ഏൽപിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറെ ആത്മാർഥയോടെ നിർവഹിക്കുന്ന വ്യക്തിയാണ് ജലീലെന്ന് ഫ്രൻഡ്സ് കേന്ദ്ര പ്രസിഡന്റ് എം.എം. സുബൈർ പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് ഉപഹാരം സമർപ്പിച്ചു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. സമീർ ഹസ്സൻ, അബ്ദുൽ ഹഖ്, ഫസ്ലു റഹ്മാൻ പൊന്നാനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഫ്രൻഡ്സ് നേതൃത്വവും പ്രവർത്തകരും നൽകിയ സ്നേഹപരിചരണം എപ്പോഴും മനസ്സിലുണ്ടാവുമെന്നും ഈ ബന്ധങ്ങൾ എന്നും ഊഷ്മളമായി നിലനിൽക്കട്ടെ എന്നാഗ്രഹിക്കുന്നതായും അബ്ദുൽ ജലീൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.