മനാമ: ഇന്റർനാഷനൽ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനെത്തിയ, ഇന്ത്യൻ കായികതാരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. വിവിധ ഇന്റർനാഷനൽ കരിക്കുലം സ്കൂളുകളെ പ്രതിനിധാനംചെയ്യുന്ന കായികതാരങ്ങളും ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന 185 അംഗ പ്രതിനിധി സംഘമാണ് സ്കൂൾ ഗെയിംസിനായി ബഹ്റൈനിലെത്തിയത്.
അമ്പെയ്ത്ത്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, ചെസ്, ഫെൻസിങ്, ജൂഡോ, കരാട്ടേ, നീന്തൽ, ടേബിൾ ടെന്നിസ്, തൈക്വാൻഡോ, ടെന്നിസ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരാർഥികൾ പങ്കെടുത്തു. രണ്ട് സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി ടീം മികച്ച നേട്ടങ്ങൾ കൈവരിച്ചു.
ഒക്ടോബർ 29ന് ‘വിസിറ്റ് എംബസി’ പരിപാടിയുടെ ഭാഗമായാണ് പ്രതിനിധി സംഘം ഇന്ത്യൻ എംബസിയിലെത്തിയത്. അംബാസഡർ വിനോദ് കെ. ജേക്കബ് പ്രതിനിധികളുമായി സംവദിച്ചു. കായികതാരങ്ങൾക്ക് എംബസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും മനസ്സിലാക്കിയാണ് വിദ്യാർഥികൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.