ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ്

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​ജ്ജ്വ​ല​മാ​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ഭി​മാ​ന​ത്തി​ന്റെ​യും ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ​യും നി​റ​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു. പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സീ​നി​യേ​ഴ്‌​സി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് ദീ​പം തെ​ളി​ച്ചു. സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​നി മോ​ഹ​ൻ, ബോ​ണി ജോ​സ​ഫ്, ബി​ജു ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം ഹെ​ഡ് ടീ​ച്ച​ർ റെ​ജി വ​റു​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി. ​ആ​ർ. പ​ള​നി​സ്വാ​മി അ​നു​മോ​ദ​ന​പ്ര​സം​ഗം ന​ട​ത്തി. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ ത​ന്റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ത​ര​ണം​ചെ​യ്യ​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞു. ഹെ​ഡ് ബോ​യ് ദ​നീ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ, ഹെ​ഡ് ഗേ​ൾ സ​ഹ​സ്ര കോ​ട്ട​ഗി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഷി​ക പ്ര​ദീ​പ്, അ​രു​ൺ സു​രേ​ഷ്, അ​നു​ഷ്‌​ക, ഷൈ​ൻ, താ​ന്യ എ​ന്നി​വ​ർ ന​യി​ച്ച നൃ​ത്ത​പ​രി​പാ​ടി​ക​ൾ സ​ദ​സ്യ​രു​ടെ മ​നം ക​വ​ർ​ന്നു. വി​വി​ധ ഗെ​യി​മു​ക​ളും പാ​ട്ടു​ക​ളും ബാ​ൻ​ഡു​ക​ളും ന​ട​ന്നു. അ​ബി​ഗ​യി​ൽ എ​ല്ലി​സ് ഷി​ബു, ഷാ​ൻ ഡി ​ലൂ​യി​സ്, അ​ലീ​ന മെ​ഹ്‌​രാ​ജ്, സി​ൽ​വി​യ റി​നോ, ഗാ​ർ​ഗി സാ​രം​ഗി, നേ​ഹ ആ​ൻ, അ​ഹ​മ്മ​ദ് ഫാ​റൂ​ഖി, ല​ക്ഷ്മി സ​ന്തോ​ഷ്, പ്രി​ഷി സ​ക്‌​സേ​ന, മേ​ഘ ആ​ൻ, അ​ങ്കി​ത ഗു​പ്ത, മോ​ഹി​ത് സേ​ത്തി, അ​ദ്വൈ​ത് അ​ജി​ത്, ജെ​റ​മി പ്രേം​ന​വാ​സ്, മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, അ​വി​ൻ അ​സി​സ്, ജു​മൈ​ന ജു​നൈ​ദ്, അ​ദി​തി സാ​ഹു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Farewell to Indian School Class 12th Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.