മനാമ: മരുഭൂമിയിൽ മുളച്ച കഥയിലെ നായകൻ പ്രവാസത്തോട് വിടപറയുന്നു. മലയാളിയുടെ വായനലോകത്തേക്ക് നൊമ്പരമായി കടന്നുവന്ന 'ആടുജീവിതം' എന്ന നോവലിലെ കഥാപാത്രമായ നജീബ് ഈമാസം 16ന് നാട്ടിലേക്ക് മടങ്ങും. മരുഭൂമിയിൽ നരകിച്ച നാളുകളുടെ പൊള്ളുന്ന ഒാർമകൾ മനസ്സിെൻറ കോണിലൊതുക്കിയാണ് അദ്ദേഹത്തിെൻറ മടക്കം. ഭാര്യ സഫിയത്തിനും ജന്മം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത സ്വന്തം സഹോദരിക്കും തുണയായി ശിഷ്ടകാലം ജീവിക്കണം എന്ന തീരുമാനത്തിലാണ് തിരിച്ചുപോകുന്നത്.
നജീബിെൻറ കഥ പുറത്തുകൊണ്ടുവരുന്നതിന് നിമിത്തമായ സുഹൃത്ത് സുനിൽ മാവേലിക്കര കഴിഞ്ഞ ദിവസം അദ്ദേഹത്തെക്കുറിച്ചുള്ള ഒാർമകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ദുരിത കഥ കേട്ട സുനിൽ അക്കാര്യം ബെന്യാമിനോട് പറയുകയായിരുന്നു. പിന്നെ നടന്നതൊക്കെ ചരിത്രം. മലയാളത്തിലെ ഏറെ വാഴ്ത്തപ്പെട്ട ഒരു നോവലിെൻറ പിറവിയിലേക്കാണ് അതെത്തിയത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ നജീബിെൻറ ഉമ്മ മരിക്കുമ്പോൾ ഇളയ സഹോദരിക്ക് ആറുമാസം മാത്രമായിരുന്നു പ്രായം. പുറത്തുനിന്ന് ഒരാളെ വിവാഹം കഴിച്ചാൽ തെൻറ സഹോദരിയെ വേണ്ടവിധത്തിൽ പരിചരിക്കുമോ എന്ന ആശങ്കയിൽ നജീബും അദ്ദേഹത്തിെൻറ സഹോദരനും സ്വന്തം കുടുംബത്തിൽനിന്നുതന്നെ വിവാഹം കഴിച്ചു. ഒരു കുറവും വരുത്താതെ അവർ നജീബിെൻറ സഹോദരിയെ പരിചരിച്ചു. കുടുംബത്തെ പോറ്റാൻ സൗദി അേറബ്യയിൽ പ്രവാസിയായ നജീബിെൻറ രണ്ട് വർഷത്തെ ജീവിതമാണ് ആടു ജീവിതത്തിെൻറ ഇതിവൃത്തം. വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ട് ദുരിത ജീവിതത്തിലൂടെ കടന്നുപോയ നാളുകളുടെ ഒാർമകൾ ഒരു നോവലായി വിരിയുകയായിരുന്നു.
കഴിഞ്ഞ 21 വർഷമായി ബഹ്റൈനിലുള്ള നജീബ് വിട്ടുപോകുമ്പോൾ ഒപ്പം നടന്നിരുന്ന ഒരു സഹോദരൻ യാത്രപറഞ്ഞു പോകുന്ന നൊമ്പരമാണ് മനസ്സിലെന്ന് സുനിൽ പറയുന്നു. 2000 ഫെബ്രുവരി 25നാണ് രണ്ടാം പ്രവാസ ജീവിതത്തിന് തുടക്കമിട്ട് നജീബ് ബഹ്റൈനിൽ എത്തിയത്. പഴയ ദുരിതങ്ങളൊക്കെ മറന്ന് ജീവിതത്തിെൻറ പച്ചപ്പിലേക്ക് കാലെടുത്തുവെക്കാൻ ഇൗ നാട് തുണയായി. 'ആടുജീവിത'ത്തിലെ നായകനായതോടെ ജീവിതത്തിലും ഏറെ മാറ്റങ്ങളുണ്ടായതായി നജീബ് പറയുന്നു. രണ്ട് ലോക കേരള സഭയിൽ പെങ്കടുക്കാൻ കഴിഞ്ഞു. പോകാൻ കഴിയുമെന്ന് വിചാരിക്കാത്ത സ്ഥലങ്ങളിലൊക്കെ പോകാനും നിരവധി വലിയ ആളുകളെ പരിചയപ്പെടാനും സാധിച്ചു. ഒേട്ടറെപ്പേർ ഇപ്പോഴും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ട്. ബഹ്റൈനിൽ എത്തിയതുമുതൽ സുനിൽ മാവേലിക്കര കാണിച്ച കരുതലും സ്നേഹവും ഒാർമയിൽ സൂക്ഷിച്ചാണ് നജീബ് മടങ്ങുന്നത്. വിവാഹിതയായ സഫീനയും ഒമാനിൽ ജോലിചെയ്യുന്ന സഫീറുമാണ് നജീബിെൻറ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.