മനാമ: സ്വകാര്യ ആശുപത്രികളിലെ ഡെൻറല്‍ സേവനങ്ങള്‍ക്ക് ഫീസ് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. ശൂറ കൗണ്‍സിലിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അവർ ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഡെൻറല്‍ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് വേണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. സ്വദേശികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കാനും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാനും ഫീസുകളിലെ ഇളവുകളും ഏറ്റക്കുറച്ചിലുകളും ഗുണകരമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.