മനാമ: നിറങ്ങളുടെ കലാഭാവനകൾ ചിറകുവിടർത്തുന്ന 44 ാം ബഹ്‌റൈന്‍ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവൽ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇൗ പരിപാടിയുടെ വേദി അറാദ് ഫോര്‍ട്ടിനു സമീപം ഒരുക്കിയ ടെൻറാണ്. ബഹ്‌റൈന്‍ കള്‍ച്ചറല്‍ ആൻറിക്വിറ്റീസ് അതോറിറ്റി(ബി.എ.സി.എ)യാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 53 കലാകാരൻമാരാണ് ഇതിൽ പങ്കാളിയാകുന്നത്. സ്വദേശികളും പ്രവാസികളും എല്ലാം ഇതിൽ ഉൾപ്പെടും. വിവിധ സങ്കേതങ്ങളിൽ തീർത്ത പെയിൻറിങുകള്‍, ഫോട്ടോഗ്രാഫുകള്‍, ഇൻസ്റ്റലേഷനുകള്‍, ശിൽപ്പങ്ങൾ എന്നിവ പ്രദർശനത്തിനുണ്ടാകും. ഫെസ്റ്റിവലിെൻറ ഏറ്റവും വലിയ പ്രത്യേകത മത്സര വിഭാഗമാണ്.
അന്താരാഷ്ട്ര ജൂറിയാണ് ഇതിെൻറ മൂല്ല്യനിർണ്ണയം നടത്തുക. ഒന്നാം സ്ഥാനത്തിന് അല്‍ ദാന അവാര്‍ഡു ലഭിക്കും. ഖലീല്‍ അല്‍ ഹാഷിമി എന്ന കലാകാരന്‍ രൂപകല്പന ചെയ്ത പുരസ്‌കാരമാണ് ഒന്നാം സ്ഥാനത്തിനു ലഭിക്കുക. രണ്ടാം സ്ഥാനം ലഭിക്കുന്നയാൾക്ക് ആര്‍ട്ട് സെൻററില്‍ ഒരു മാസം നീളുന്ന എക്‌സ്‌പോയില്‍ തെൻറ സൃഷ്ടി പ്രദര്‍ശിപ്പിക്കാനാകും. മൂന്നാം സ്ഥാനം നേടുന്നയാളിന് തെൻറ സൃഷ്ടി വിദേശത്തു പ്രദര്‍ശിപ്പിക്കാനും അവസരം ലഭിക്കും. വിധിനിര്‍ണയിക്കുന്ന മത്സരത്തില്‍ ആദ്യ ബഹ്‌റൈന്‍ നാഷനല്‍ മ്യൂസിയത്തില്‍ നടന്ന രാജ്യാന്തര ശില്പകലാ സിംപോസിയത്തിലെ വിജയികളെയും ഫൈന്‍ ആര്‍ട്‌സ് എക്‌സിബിഷൻ വേദിയിൽ അറിയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.