മനാമ: മുഖം രോമസമൃദ്ധിക്കുള്ളിൽ ഒളിപ്പിച്ച പ്രാവുകൾ മുതൽ അത്യപൂർവ്വമായ ചെമ്മരിയാടുകൾ വരെ അണിനിരക്കുന്ന മറാഈ കന്നുകാലി-പക്ഷി പ്രദര്‍ശന മേളയിലേക്ക് ജനമൊഴുകുന്നു. പക്ഷികളുടെ വൈവിദ്ധ്യമാർന്ന ശേഖരമാണ് മേളയിലെ ഏറ്റവും വലിയ പ്രത്യേകത. ഇരുന്നൂറോളം വിത്യസ്ത വർഗത്തിലുള്ള പ്രാവുകളുടെ കാഴ്ച സഞ്ചാരികൾക്ക് ഏറ്റവും വലിയ കൗതുകമാകുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പക്ഷികളും ഇതിൽപ്പെടുന്നുണ്ട്. പലനിറത്തിലും വലുപ്പത്തിലുമുള്ള തത്തകൾ, അലങ്കാര കോഴികൾ എന്നിവയും കാണികളെ ആകർഷിക്കുന്നുണ്ട്. വിവിധ രൂപത്തിലുള്ള കന്നുകാലികളുടെ പ്രത്യേക സ്റ്റാളും ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളിലെ ആടുകളിൽ ചെമ്മരിയാട് മുതൽ നിലത്തിഴയുന്ന ചെവികളുള്ളവ വരെയുണ്ട്. പശു,കാള, ഒട്ടകം, കുതിര എന്നിവയുടെ പ്രദർശനവുമുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ സാക്കിർ എന്‍ഡുറന്‍സ് വില്ലേജിലാണ് നാലാമത് കന്നുകാലി-, പക്ഷി പ്രദശനം നടക്കുന്നത്. രാജ്യത്തെ കന്നുകാലി സമ്പത്ത് നിലനിര്‍ത്തുന്നതിനും കാലി വളര്‍ത്തലിലേക്ക് ജനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും അതുവഴി ഭക്ഷ്യസുരക്ഷ നേടുന്നതിനുമാണ് ഇത് സംഘടിപ്പിച്ചത്. 90 ലധികം സ്ഥാപനങ്ങളിൽ നിന്നുള്ള കന്നുകാലികളും 1000 ത്തോളം പക്ഷികളുമാണ് പ്രദര്‍ശനത്തിൽ പെങ്കടുക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും കർഷകരുടെ ഫാമുകളിൽ നിന്ന് ഉത്പ്പന്നങ്ങളുടെ വിൽപ്പനയും മേളയുടെ ഭാഗമാണ്. വൈകുന്നേരങ്ങളിൽ ഒട്ടക, കുതിര ഒാട്ട മത്സരങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.