മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസിെൻറ (െഎ.ൈവ.സി.സി) നാലാമത് ‘യൂത്ത് ഫെസ്റ്റ്’ മേയ് 19ന് രാത്രി ഗുദൈബിയ സൗത്ത് പാർക്ക് പ്രിയദർശിനി ഹാളിൽ നടക്കും. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. യൂത്ത് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ കലാമത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടാതെ ബഹ്റൈനിലെ ഏറ്റവും മികച്ച പ്രവാസി കർഷകനുള്ള ‘കർഷകരത്ന’ അവാർഡും ചടങ്ങിൽ നൽകും. വിവിധ കലാപരിപാടികളും നടക്കും. കഴിഞ്ഞ നാലുവർഷത്തിനിടെ ബഹ്റൈനിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സംഘടനക്ക് സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
തെരെഞ്ഞെടുക്കപ്പെട്ട 14 അമ്മമാർക്ക് പെൻഷൻ, നിർധന രോഗികൾക്ക് ആശ്വാസമേകാൻ ചികിത്സ സഹായം, പഠിക്കാൻ മിടുക്കരായ കുട്ടികളെ സഹായിക്കുന്ന ‘അക്ഷരദീപം പദ്ധതി’, നാട്ടിൽ പോകാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് യാത്ര ടിക്കറ്റ് നൽകൽ എന്നിവ ചെയ്തു വരുന്നുണ്ട്. ‘യൂത്ത് ഫെസ്റ്റി’ൽ പങ്കെടുക്കുന്നവർക്കായി വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.
വിളിക്കേണ്ട നമ്പറുകൾ: ഹിദ്ദ് -33080790, മുഹറഖ് -35914004, മനാമ -32029799,ഗുദൈബിയ - 35069283, സൽമാനിയ - 39499330, ഉമ്മുൽ ഹസം - 36951681 ടൂബ്ലി -34384577, സൽമാബാദ് -39349181, റിഫ -33059692, സിത്ര - 66988833, ഹമദ് ടൗൺ - 33735358, ബുദയ്യ -33246208,38349311.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.