മനാമ: കോവിഡ് -19 കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്നവർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഗ്ലോബൽ കെ.എം.സി.സി നെല്ലായ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഓൺലൈൻ യോഗം പാലക്കാട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എം.ടി.എ. നാസർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത് മുഖ്യ ഭാഷണം നടത്തി.
ഗ്ലോബൽ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി നജീബ് തെയ്യാലിക്കൽ ദുബൈ (ചെയർ), ഷറഫുദ്ദീൻ മാരായമംഗലം, ബഹ്റൈൻ (പ്രസി), സൈദ് പുലാക്കാട്, മസ്കത്ത് (ജന. സെക്ര), ജബ്ബാർ മേലേതിൽ, റിയാദ് (ട്രഷ), സക്കീർ മാടാല ബുറൈദ (സീനിയർ വൈസ് പ്രസി), വി.കെ. ഫൈസൽ, അൽ ഐൻ, അലി എഴുവന്തല, ഖത്തർ, റഷീദ് പേങ്ങാട്ടിരി അബൂദബി, റഫീഖ് മോളൂർ ബുറൈമി (വൈസ് പ്രസി), ഷിഹാബ് കുവൈത്ത്, സലീം യൂറോപ്പ്, യാസർ ജിദ്ദ, ജലീൽ ദുബൈ (ജോ. സെക്ര), അൻവർ പറച്ചിക്കട, ദമ്മാം (ഓർഗനൈസിങ് സെക്ര), റഹ്മാൻ വി.ടി. മോളൂർ, ദമ്മാം (റിലീഫ് കമ്മിറ്റി ചെയർ), സിദ്ദീഖ് ഖത്തർ, നൗഫൽ കുവൈത്ത് (വൈസ് ചെയർ), സമദ് പുലാക്കാട് അബൂദബി (കൺ), ഷബീർ, ബുറൈമി, അഷ്റഫ് പട്ടിശ്ശേരി, സോഹാർ (ജോ. കൺ), ബഷീർ ഖത്തർ (കോഒാഡിനേറ്റർ), മൻസൂർ പുലാക്കാട്, മുഹമ്മദ് കുട്ടി കൃഷ്ണപ്പടി (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എം. വീരാൻ ഹാജി, ഹംസത്ത് മാടാല, ഉനൈസ് മാരായമംഗലം, മാടാല മുഹമ്മദലി, പി. സക്കീർ, അൽതാഫ് മാരായമംഗലം, മുസ്തഫ കമാൽ, ഖാദർ മോളൂർ, ഷഫീഖ് മാവുണ്ടിരി, അൽത്താഫ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി രായിൻ കീഴ്ശ്ശേരി സ്വാഗതവും നജീബ് തെയ്യാലിക്കൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.