സാമ്പത്തിക പ്രയാസവും യാത്രാ വിലക്കും; ആറ് വർഷമായി നാട്ടിൽ പോകാനാവാത്ത തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: അസുഖബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജൻ (59) ആണ് മരിച്ചത്.

സാമ്പത്തിക പ്രയാസവും യാത്രാ വിലക്കും കാരണം ആറ് വർഷമായി ഇ​ദ്ദേഹം നാട്ടിൽ പോയിരുന്നില്ല. താമസിക്കുന്ന വീടും സ്ഥലവും നാല് ലക്ഷം രൂപ കടമെടുത്തതിനാൽ ജപ്തിയുടെ വക്കിലാണ്. അർബുദ ബാധിതനായ ഇദ്ദേഹത്തെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഐ.സി.ആർ.എഫി​ന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലേക്കയക്കാൻ ഐ.സി.ആർ.എഫ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരുന്നു. ഭാര്യ: ശാന്ത. മക്കൾ: അതുൽ, അഹല്യ.

Tags:    
News Summary - Financial hardship and travel ban; A native of Thrissur, who could not go home for six years, passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.