മനാമ: സിത്രയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് നിയന്ത്രണവിധേയമാക്കി. 17 ഫയർ എൻജിനുകളും 59 ജീവനക്കാരും ചേർന്നുള്ള പഴുതടച്ച പ്രവർത്തനങ്ങളാണ് തീ നിയന്ത്രിക്കാൻ സഹായിച്ചത്.
സ്പോർട്സ് ഉപകരണങ്ങളും മരത്തടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തീ വീണ്ടും ആളിപ്പടരാതിരിക്കാനും അടുത്തുള്ള ഫാക്ടറികളിലേക്ക് വ്യാപിക്കാതിരിക്കാനും നാശനഷ്ടം പരമാവധി കുറക്കാനും ശ്രമിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ അലി മുഹമ്മദ് അൽ ഹൂതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.