മനാമ: രാജ്യത്തെ അഞ്ചു പ്രധാന നാൽക്കവലകൾ മോടിപിടിപ്പിക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി എസാം ബിൻ അബ്ദുല്ല ഖലഫ് പ്രഖ്യാപിച്ചു.
ഇൗ വർഷം പകുതിയോടെ പദ്ധതിക്കുള്ള ടെൻഡർ നടപടികൾ തുടങ്ങി അവസാന പാദത്തിൽ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും.
സൽമാൻ പോർട്ട്, ജനാബിയ (സ്റ്റേജ് 2), ശൈഖ് ഇസാ റോഡിനെ ശൈഖ് സൽമാൻ റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷൻ (സൽമാബാദ്), ശൈഖ് ഖലീഫ റോഡിനെ സല്ലാഖ് റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷൻ (യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈൻ), സാർ എന്നിവിടങ്ങളിലാണ് സൗന്ദര്യവത്കരണം നടത്തുന്നത്. പരിസ്ഥിതികാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ച് ഇൗ സ്ഥലങ്ങളിൽ ഹരിതവത്കരണത്തിനാവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കും. ബഹ്റൈൻ കാലാവസ്ഥക്ക് അനുയോജ്യമായ തൈകളാണ് ഇവിടെ വെച്ചുപിടിപ്പിക്കുക. വിവിധയിനം അലങ്കാരച്ചെടികളുമുണ്ടാകും.
സൽമാൻ പോർട്ടിൽ 30,000 ചതുരശ്ര മീറ്ററിലും ജനാബിയയിൽ 1,50,000 ചതുരശ്ര മീറ്ററിലും സൽമാബാദിൽ 30,000 ചതുരശ്ര മീറ്ററിലും യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈനിൽ 52.983 ചതുരശ്ര മീറ്ററിലും സാറിൽ ആദ്യ ഘട്ടത്തിൽ 1700 ചതുരശ്ര മീറ്ററിലും രണ്ടാം ഘട്ടത്തിൽ 90,000 ചതുരശ്ര മീറ്ററിലും പദ്ധതി നടപ്പാക്കും. രാജ്യത്തെ കൂടുതൽ ഹരിതാഭമാക്കി മാറ്റുന്നതിെൻറ ഭാഗമായാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.