പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ശ്വാ​സ് കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം

വേ​ന​ൽ ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബ​ഹ്റൈ​നി​ലെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വും അ​ട​ങ്ങി​യ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ വെ​ൽ​കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി എ​ന്നി​വ​ർ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​രും നാ​ളു​ക​ളി​ലും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ് അ​ലി അ​റി​യി​ച്ചു. പ്ര​വാ​സി ആ​ശ്വാ​സ കി​റ്റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 35976986, 39132324 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pravasi Welfare brings relief to employees in summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.