കേ​ര​ളീ​യ സ​മാ​ജം ‘ശ്രാ​വ​ണം’ ഓ​ഫി​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഓ​ണ​വി​ളം​ബ​ര​വും ശ്രാ​വ​ണം ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഓ​ണ​വി​ളം​ബ​ര​വും ശ്രാ​വ​ണം ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു.

സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ശ്രാ​വ​ണം 2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ്, സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ സി.​പി.​വ​ർ​ഗീ​സ്, രാ​ഘു​നാ​ഥ​ൻ നാ​യ​ർ, എ​സ്.​എം. പി​ള്ള എ​ന്നി​വ​രും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

സ​ന്തോ​ഷ് കൈ​ലാ​സി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തോ​ടെ ആ​രം​ഭി​ച്ച ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ന് സ​മാ​ജം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​യ ര​വി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രേ​മ​ൻ ചാ​ല​ക്കു​ടി അ​ണി​യി​ച്ചൊ​രു​ക്കി​യ തി​രു​വാ​തി​ര​ക്ക​ളി​യും മ​നു മോ​ഹ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച വ​ള്ള​പ്പാ​ട്ടും ന​ട​ന്നു.

രാ​ജീ​വ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തോ​ര​ണ​ങ്ങ​ളാ​ൽ ഓ​ഫി​സ് മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം കൂ​ടു​ത​ൽ നി​റ​പ്പ​കി​ട്ടാ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്നും ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി.​രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള സം​സാ​രി​ച്ചു.

ലോ​ക​ത്തി​ന്റെ ഏ​തു കോ​ണി​ലാ​യാ​ലും മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഓ​ണ​ത്തി​ന് സ​മാ​ജം സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ് 30ന് ​അ​ര​ങ്ങേ​റു​ന്ന ‘പി​ള്ളേ​രോ​ണം’ പ​രി​പാ​ടി​യോ​ടു കൂ​ടി ഓ​ണാ​ഘോ​ഷം തു​ട​ങ്ങും. മ​ഹാ​രു​ചി​മേ​ള, മെ​ഗാ​ഘോ​ഷ​യാ​ത്ര മ​ത്സ​രം, വ​നി​താ​വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്ടു മെ​ഗാ​പ്രോ​ഗ്രാ​മു​ക​ൾ, താ​മ​ര​ശ്ശേ​രി ചു​രം ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ എ​ന്നി​വ​യും ന​ട​ക്കും.

സെ​പ്റ്റം​ബ​ർ 19നു ​ജി.​വേ​ണു​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും 20ന് ​കെ.​എ​സ്.​ചി​ത്ര, മ​ധു ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ന​ട​ക്കും. സെ​പ്റ്റം​ബ​ർ 27ന് ​പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന 5000 പേ​രു​ടെ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ശ്രാ​വ​ണം 2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ് അ​റി​യി​ച്ചു.

Tags:    
News Summary - Onavilambaram and Shravanam office opening in Keraleeya samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.