മനാമ: പ്രമുഖ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോയുടെ ബഹ്റൈൻ ശാഖ ഗുദൈബിയയിലെ സുബാറ റോഡിൽ തുറന്നു. ലോക കേരള സഭാഗം സൂരജ് എൻ.കെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ അനാർക്കലി മരക്കാർ, ദീപക് പറമ്പോൽ, ഗായകൻ ജംഷീദ് മഞ്ചേരി, ഗ്രാന്റ് സ്യൂട്ട് സി.ഇ.ഒ ജോയ് കളത്തിൽ, അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിന്റെ ബഹ്റൈനിലെ ആദ്യശാഖയാണിത്.നാല് വർഷമായി ട്രാവൽ ആൻഡ് ടൂർസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ഫ്ലൈയിംഗോ. എയർ ടിക്കറ്റ്, വിസ സർവിസ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, അവധിക്കാല പാക്കേജുകൾ, ട്രാൻസ്പോർട്ട് സർവിസുകൾ എന്നീ സേവനങ്ങൾ ൈഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിലൂടെ ലഭ്യമാവും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇൻഡിഗോ ഡയറകട് ഫ്ലൈറ്റിൽ 45 ദിനാറിന് ടിക്കറ്റ് ലഭിക്കും. ഡിസംബർ രണ്ട്, മൂന്ന്, ആറ്, പത്ത് തീയതികളിലായിരിക്കും ഈ ഓഫർ ലഭ്യമാവുക. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ്, ഫ്ലൈയിംഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത് കൂരാച്ചുണ്ട്, രാകേഷ് എം.കെ (ഡയറക്ടർ ആർ.വി.സി.സി), അബ്ദുറഹ്മാൻ അൽ അത്താദ് (ജി.എം ഫ്ലൈയിംഗോ കെ.എസ്.എ), വികേഷ് പി (ആർ.വി.സി.സി, അൻഷാദ് കരുവഞ്ചാൽ (ഫ്ലൈയിംഗോ കോഓഡിനേറ്റർ ഇന്ത്യ), ജംഷീർ മഞ്ചേരി, അനാർക്കലി മരയ്ക്കാർ, ദീപക് പറമ്പോൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.