മനാമ: ബിസിനസ് ഹബും പങ്കാളികളായ ഫഹദാൻ ബിസിനസ് സൊല്യൂഷൻസ്, എം.എം.എ ഗ്ലോബൽ ഓഡിറ്റിങ് കമ്പനി, അമേസിങ് ബഹ്റൈൻ, ഫിക്സിറ്റ് ഫെസിലിറ്റി മാനേജ്മെന്റ് കമ്പനി, പ്രോപർട്ടി ഹബ്, ഫുഡ് ആൻഡ് സേഫ്റ്റി സൊല്യൂഷൻസ് എന്നിവയും ചേർന്ന് തുബ്ലിയിലെ ലേബർ ക്യാമ്പിൽ 130 തൊഴിലാളികൾക്ക് ഭക്ഷണ പാക്കറ്റുകളും അവശ്യസാധനങ്ങളും വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയുടെ സാന്നിധ്യത്തിൽ ബിസിനസ് ഹബ് ഡയറക്ടർമാരായ അലി മക്കി, ജലീൽ സനദ് എന്നിവർ ഭക്ഷണപ്പൊതികൾ കൈമാറി. അജയ് ഘോഷ്, രാജീവ് വർമ, ഫൈസൽ, കേശവ് ചൗധരി, മുഹമ്മദ് ആഷിഖ്, നസീബ് കൊല്ലത്ത്, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.