മനാമ: സിറിയയിലെ യു.എൻ പ്രതിനിധി ജെയർ ഒ. പേഡേഴ്സനുമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. യു.എൻ 78 മത് ജനറൽ അസംബ്ലി യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ രാഷ്ട്രീയ, സുരക്ഷാ അവസ്ഥകളെ കുറിച്ച് വിശകലനം നടത്തുകയും പ്രതിസന്ധി പരിഹരിക്കാൻ യു.എന്നും അറബ് രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
സിറിയൻ ജനതക്കും അഭയാർഥികളാക്കപ്പെട്ടവർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ യു.എൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ പിന്തുണ മന്ത്രി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ ഡിേപ്ലാമാറ്റിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശൈഖ മുനീറ ബിൻത് ഖലീഫ ആൽ ഖലീഫ, യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.