വി​ദേ​ശ​കാ​ര്യ മ​​ന്ത്രി ചൈ​നീ​സ്​ അം​ബാ​സ​ഡ​​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ബ​ഹ്​​റൈ​നി​ലെ ചൈ​നീ​സ്​ അം​ബാ​സ​ഡ​ർ ന​യ്​ റോ​ത്​​ഷി​യെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ചൈ​ന​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ്​ ഗ​സ്സാ​ൻ മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ ശൈ​ഖു, ഏ​ഷ്യ, പ​സ​ഫി​ക്​ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ഫാ​തി​മ അ​ബ്​​ദു​ല്ല അ​ദ്ദാ​ഇ​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Foreign Minister Receives Chinese Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.