മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മനാമ: ബഹ്‌റൈന്‍ മുന്‍ പ്രവാസി വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കല്‍ മുഹമ്മദുണ്ണിയുടെ മകന്‍ തറമ്മല്‍ അണ്ടിപാട്ടില്‍ മുഹമ്മദ്​ കുട്ടി (73) നിര്യാതനായി. ഏറെക്കാലം റിഫയില്‍ കട നടത്തിയിരുന്നു. വെളിയങ്കോട് മസ്​ജിദുല്‍ മുജാഹിദീന്‍ പ്രസിഡൻറ്​, കെ.എൻ.എം മര്‍കസുദ്ദഅ്‌വ വെളിയങ്കോട് യൂനിറ്റ് പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ: ബീവാത്തുട്ടി. മക്കള്‍: ഹിദായത്തുല്ല, ഇസ്​മത്തുല്ല (ഇരുവരും ബഹ്‌റൈന്‍), ഹബീബുല്ല (യു.എ.ഇ), സലാമത്തുല്ല (ഖത്തര്‍), സലീന. മരുമക്കള്‍: ഫക്രുദ്ദീന്‍ പള്ളിക്കര, നസീബ, ഷഹന, ആയിഷതു തന്‍ഹ, ജിബിന്‍. സഹോദരങ്ങള്‍: അബ്​ദുല്‍ ഖാദര്‍, അബൂബക്കര്‍, ആയിഷ, റുക്കിയ, സൈനബ, പരേതരായ ഫാത്തിമ, ഖദീജ, നബീസ. ടി.എ. മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ വെളിച്ചം വെളിയംകോട് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡൻറ്​ ഷമീർ ബിൻ ബാവ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.