മനാമ: മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എം.എൽ.എയും പ്രഥമ കാസർകോട് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് മെംബർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നയാളുമായ കെ.പി. കുഞ്ഞിക്കണ്ണന്റെ വിയോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി അനുശോചിച്ചു. കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി.
ജനകീയ നേതാവ് എന്ന നിലയിൽ എക്കാലവും ജനങ്ങളോടൊപ്പം നിലകൊണ്ട നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണനെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു. ഒ.ഐ.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സുരേഷ് പുണ്ടൂർ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ എം.എസ്. സൈദ്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ദേശീയ സെക്രട്ടറിമാരായ രെജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കളായ ചന്ദ്രൻ വളയം, നിസാർ കുന്നംകുളത്തിൽ, മോഹൻ കുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, അലക്സ് മഠത്തിൽ, കെ.കെ. ജാലിസ്, റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ബൈജു ചെന്നിത്തല, ഷിബു ബഷീർ, ശ്രീജിത്ത് പാനായി, ഷാജി പൊഴിയൂർ, രഞ്ജിത്ത് പടിക്കൽ, റോയ് മാത്യു, ഷാനിദ് അലക്കാട്, രവി പേരാമ്പ്ര, ജോൺസൺ ടി. ജോൺ, ഷീജ നടരാജൻ, കുഞ്ഞുമുഹമ്മദ്, പ്രദീപ് മൂടാടി, ബിജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.