രാം​നാ​ഥ് കോ​വി​ന്ദ്

മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് മു​ൻ രാ​ഷ്ട്ര​പ​തി എ​ത്തി​യ​ത്. റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ലാ​ണ് അ​ദ്ദേ​ഹം ത​ങ്ങു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ് ഗു​രു​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി (എ​സ്. എ​ൻ.​സി.​എ​സ്), ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി (ജി.​എ​സ്.​എ​സ്), ഗു​രു​സേ​വാ സ​മി​തി (ബ​ഹ്റൈ​ൻ ബി​ല്ല​വാ​സ്) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ. ഏ​ഴി​ന് വൈ​കീ​ട്ട് ഏ​ഴി​ന് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ, ഗ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ബാ​ൾ​റൂം ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ർ, വ്യ​ക്തി​ത്വ​ങ്ങ​ൾ, സം​ഘ​ട​നാ​ത​ല​വ​ന്മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

എ​ട്ടി​ന് വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഇ​സാ ടൗ​ൺ അ​ങ്ക​ണ​ത്തി​ൽ ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ പൊ​തു​പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നൊ​പ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​ർ, എം.​എ. യൂ​സു​ഫ​ലി, ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ൻ​റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഭ​കാ​ന​ന്ദ സ്വാ​മി​ക​ൾ, അം​ബാ​സ​ഡ​ർ, തു​ട​ങ്ങി​യ​വ​ര​ട​ക്കം പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ‘കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെൻറ്’ പ​രി​പാ​ടി മു​ൻ രാ​ഷ്ട്ര​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. 

Tags:    
News Summary - Former President Ram Nath Kovind arrives in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.