മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബസമേതം സന്ദർശനം നടത്തി.
ബഹ്റൈനിലെ മൂന്നു ശ്രീനാരായണീയ പ്രസ്ഥാനങ്ങളും സഹകരിച്ച് സംഘടിപ്പിച്ച 169ാമത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു, ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവന്റെ ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മുൻ രാഷ്ട്രപതി പറഞ്ഞു.
തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും പ്രമുഖ വ്യവസായിയും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി. ബാബുരാജന്റെയും സാന്നിധ്യത്തിൽ സിനിമാതാരം നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ സംസാരിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.