മനാമ: ബഹ്റൈൻ ഫോർമുല വൺ ഗ്രാൻറ് പ്രീ കാറോട്ട മത്സരം നടക്കുന്ന ഇൻറർനാഷനൽ സർക്യൂ ട്ടിലെ കാർണിവൽ കാഴ്ചകൾ ശ്രദ്ധേയമാകുന്നു. ഫോർമുല വൺ പ്രമാണിച്ച് ദിവസവും ആയിരക്ക ണക്കിന് സഞ്ചാരികളാണ് സർക്യൂട്ടിൽ എത്തുന്നത്. കുട്ടികളും കുടുംബങ്ങളുമായി എത്തുന് നവർക്കായി വിവിധ ഗെയിമുകളും വിനോദങ്ങളുമാണ് േഫാർമുല വൺ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ‘അതിരുകളില്ലാതെ’ എന്ന പേരിലാണ് വിനോദവും ആവേശവുമുണർത്തുന്ന പരിപാടികൾ നടക്കുന്നത്. ഭീമാകാരമായ യന്ത്രഉൗഞ്ഞാൽ, കുട്ടികൾക്കായുള്ള ഗെയിമുകൾ, പാവഷോപ്പുകൾ, ഭക്ഷണശാലകൾ തുടങ്ങിയ നിരവധി കാഴ്ചകളുണ്ട്. ഇൗ വർഷം മുൻവർഷത്തെക്കാൾ ആളുകളാണ് എത്തുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നും മറ്റ് വിദേശരാജ്യങ്ങളിൽനിന്നും നിരവധി പേർ ഇതിനകം എത്തിയിട്ടുണ്ട്. കാറോട്ട മത്സരത്തിനും വിവിധ സ്റ്റാളുകളിലും വിനോദത്തിനായുള്ള ഇടങ്ങളിലും നല്ല തിരക്കാണ്.
മത്സരം വീക്ഷിക്കാൻ എത്തുന്നവരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പഴുതടച്ച നടപടികളാണ് ഗവൺമെൻറ് സ്വീകരിച്ചത്. ട്രാഫിക് ഡയറക്ടറേറ്റും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ, ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് ബിന്‍ ഹുവൈല്‍ അല്‍ മരി, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കുള്ള റോഡുകളിലേക്ക് ഗതാഗതം നിരീക്ഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. റോഡുകളുടെയും പാര്‍ക്കുകളുടെയും ശുചിത്വം ഉറപ്പാക്കാൻ 24 മണിക്കൂർ നിരീക്ഷണമുണ്ട്. സര്‍ക്യൂട്ടിന് സമീപമുള്ള റോഡുകളും പാര്‍ക്കുകളും ദീപാലംകൃതമാണ്. സര്‍ക്യൂട്ടിലേക്ക് എത്തുന്ന ഗള്‍ഫ് ബേ റോഡിെൻറ ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ട്.
138 വൃക്ഷങ്ങളും 527 ഈന്തപ്പനകളും വൈദ്യുതി ദീപത്താല്‍ അലങ്കരിച്ചിരിക്കുകയാണ്. സല്ലാഖ് ഹൈവെ, ശൈഖ് സല്മാന് ഹൈവെ, മുഅസ്കര്‍ റോഡ് എന്നിവയുടെ പാര്‍ശ്വങ്ങളിലുള്ള ഈന്തപ്പനകളും മോടിപിടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.