മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജയ്സൺ കൂടാംപള്ളത്ത്, അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, അസിസ്റ്റന്റ് മാനേജർ ലബീബ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹസൽ ഫർഹാൻ, മാർക്കറ്റിങ് മാനേജർ നൗഫൽ സലാഹുദ്ദീൻ, ഓപറേഷൻ മാനേജർ ഫാസിൽ, ഒഫ്താൽമോളജിസ്റ്റ് ഡോ. സജ്ന മാമ്മൽ എന്നിവർ സംസാരിച്ചു.
ആലപ്പുഴ പ്രവാസി അംഗങ്ങൾക്കായി മനാമ അൽ റബീഹ് മെഡിക്കൽ സെന്റർ തയാറാക്കിയ സ്പെഷൽ പ്രിവിലേജ് കാർഡ് വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്ര, സെക്രട്ടറി ആതിര പ്രശാന്ത് എന്നിവർ മെഡിക്കൽ സെന്റർ മാനേജ്മെന്റിൽനിന്ന് ഏറ്റുവാങ്ങി. മെഡിക്കൽ സെന്ററിനോടുള്ള നന്ദിസൂചകമായി അസോസിയേഷൻ പ്രസിഡന്റ് മെമന്റോ കൈമാറി.
അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ അനീഷ് മാളികമുക്ക്, സാം ജോസഫ് കാവാലം, സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ, ട്രഷറർ അജിത്ത് എടത്വ, വിഷ്ണു രമേഷ് എക്സിക്യൂട്ടിവ് അംഗങ്ങളായ ജോർജ് അമ്പലപ്പുഴ, രാജേഷ് മാവേലിക്കര, ഹരീഷ് ശശിധരൻ, ശ്യാമ മുല്ലക്കൽ, മിനി പോൾ, രാജി ശ്രീജിത്ത്, ഒഫ്േടാമെട്രിസ്റ്റ് റിൻസിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.