സ്വാതന്ത്ര്യം പ്രാണവായുവിനേക്കാൾ അമൂല്യമെന്ന് തിരിച്ചറിയുക അടിമത്തത്തിന്റെ നുകത്തിന് കീഴിൽ കഴിയുമ്പോഴാണ്. വിദേശാധിപത്യം വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ഭാരതജനത സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് ഉണർന്നെഴുന്നേറ്റ സുന്ദര നിമിഷത്തിന് പ്രായം 75. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് ധീരദേശാഭിമാനികൾ സ്വന്തം ജീവൻ ബലിയർപ്പിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ബാധ്യതയാണ് നമ്മിൽ അർപ്പിതമായിരിക്കുന്നത്. തന്നെപ്പോലെ തന്റെ സഹജീവികൾക്കും സ്വാതന്ത്ര്യം വേണമെന്ന് ഓരോരുത്തരും ചിന്തിക്കുന്നിടത്ത് ആ വാക്ക് പൂർണാർഥത്തിൽ പൂത്തുലയുന്നു. സ്വാതന്ത്ര്യസമര പോരാട്ട നാളുകളിലെ മഹാത്മാഗാന്ധിയുടെ ജീവിതം വരകളിലൂടെ പകർത്തിവെക്കുകയാണ് പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്ത്. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ഖാദി കാൻവാസിൽ വരച്ച ഈ ചിത്രങ്ങളുടെ പ്രമേയം ഗാന്ധിജിയും ഖാദിയും സത്യഗ്രഹവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.