ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ൻ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ്

ഐ​സ​ക്കി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഫ്രൻഡ്സ് അസോസിയേഷൻ ഭാരവാഹികൾ ഡോ. തോമസ് ഐസക്കിനെ സന്ദർശിച്ചു

മനാമ: ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്ന പരിഹാരങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പ്രവാസികളുടെ ക്രയ ശേഷികൾ അവരുടെ തന്നെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കാൻ അതത് സർക്കാറുകൾ തയാറാവണമെന്നും അതിനു വേണ്ടിയുള്ള ക്രിയാത്മക ഇടപെടലുകൾ പ്രവാസി സംഘടനകളിൽനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻഡ്സ് പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി, ജന. സെക്രട്ടറി അബ്ബാസ് മലയിൽ, പി.ആർ സെക്രട്ടറി ഗഫൂർ മൂക്കുതല, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് മുഹ്യുദ്ദീൻ, മുഹമ്മദ് ഷാജി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    
News Summary - Friends Association officials Dr. Thomas Isaac visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.