മനാമ: ഒരു മാസത്തെ വ്രതവിശുദ്ധിയിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവുമായി പെരുന്നാൾ ആഘോഷിക്കുന്ന ബഹ്റൈൻ ഭരണാധികാരികൾക്കും പ്രവാസികൾക്കും സ്വദേശികൾക്കും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. എല്ലാ ആഘോഷങ്ങളും പരസ്പരമുള്ള പങ്കുവെക്കലുകളാണ്. സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിക്കാനുള്ള സന്ദർഭം. വെറുപ്പും വിദ്വേഷവും ഒഴിവാക്കി അപരനെ സ്നേഹിക്കാൻ ഓരോ ആഘോഷവും നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്. പ്രയാസവും പ്രതിസന്ധികളും നേരിടുന്ന മുഴുവൻ മനുഷ്യരോടുമുള്ള ഐക്യപ്പെടൽ കൂടിയാവണം പെരുന്നാൾ. അവശരെയും അശരണരെയും ചേർത്തുപിടിക്കാൻ സാധിക്കേണ്ടതുണ്ടെന്നും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.