ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമത്തിൽ പ്രസിഡന്റ് എം.എം. സുബൈർ സംസാരിക്കുന്നു
മനാമ: ബഹ്റൈൻ പ്രവാസ ഭൂമികയിലെ സേവനപാതയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകുമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ പറഞ്ഞു. വെസ്റ്റ് റിഫയിൽ പ്രവർത്തകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റണം. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് ഓരോ പ്രവർത്തകന്റെയും കൈമുതൽ. ജീവിതത്തിൽ മൂല്യങ്ങൾ മുറുകെപ്പിടിച്ച് സഹജീവികളുടെ നന്മക്കും ക്ഷേമത്തിനും വേണ്ടി മുന്നിട്ടിറങ്ങാനും സാധിക്കണം. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ സമയം കണ്ടെത്താൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സെക്രട്ടറി യൂനുസ് രാജ് രണ്ടുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. അലി അഷ്റഫ്, ഇ.കെ. സലിം ഇ.കെ, മുഹമ്മദലി, എ.എം. ഷാനവാസ് തുടങ്ങിയവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു. 2024 -2025 കാലയളവിലെ പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡന്റ് ജമാൽ നദ്വി വിശദീകരിച്ചു. എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഹഖ്, പി.പി. ജാസിർ, വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്സ് ക്യാപ്റ്റൻ ഷാദി റഹ്മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ, മനാമ ഏരിയ പ്രസിഡന്റ് എം.എം. മുഹിയുദ്ദീൻ, റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ്, മുഹറഖ് ഏരിയ പ്രതിനിധി മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ദിയ നസീം, തമന്ന നസീം എന്നിവർ ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.