Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്സ്...

ഫ്ര​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ സം​സാ​രി​ക്കു​ന്നു
cancel
camera_alt

ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ സം​സാ​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സ ഭൂ​മി​ക​യി​ലെ സേ​വ​ന​പാ​ത​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ പ​റ​ഞ്ഞു. വെ​സ്റ്റ് റി​ഫ​യി​ൽ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റ​ണം. ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് ഓ​രോ പ്ര​വ​ർ​ത്ത​ക​ന്റെ​യും കൈ​മു​ത​ൽ. ജീ​വി​ത​ത്തി​ൽ മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ച് സ​ഹ​ജീ​വി​ക​ളു​ടെ ന​ന്മ​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി മു​ന്നി​ട്ടി​റ​ങ്ങാ​നും സാ​ധി​ക്ക​ണം. സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്താ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ് ര​ണ്ടു​വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ലി അ​ഷ്‌​റ​ഫ്, ഇ.​കെ. സ​ലിം ഇ.​കെ, മു​ഹ​മ്മ​ദ​ലി, എ.​എം. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. 2024 -2025 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി വി​ശ​ദീ​ക​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ൽ ഹ​ഖ്, പി.​പി. ജാ​സി​ർ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സ​മീ​റ നൗ​ഷാ​ദ്, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലിം, ടീ​ൻ ഇ​ന്ത്യ ബോ​യ്‌​സ് ക്യാ​പ്റ്റ​ൻ ഷാ​ദി റ​ഹ്‌​മാ​ൻ, ടീ​ൻ​സ് ഗേ​ൾ​സ് ക്യാ​പ്റ്റ​ൻ മ​റി​യം ബ​ഷീ​ർ, മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് എം.​എം. മു​ഹി​യു​ദ്ദീ​ൻ, റി​ഫ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് റ​ഫീ​ഖ്, മു​ഹ​റ​ഖ് ഏ​രി​യ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ദി​യ ന​സീം, ത​മ​ന്ന ന​സീം എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Friends associationBahrain NewsWorkers Conference
News Summary - Friends Association Workers Conference
Next Story