‘റമദാനിലേക്ക് നടന്നടുക്കുമ്പോൾ’ എന്ന വിഷയത്തിൽ താജുദ്ദീൻ മദീനി പ്രഭാഷണം നടത്തുന്നു

ഫ്രൻഡ്സ് അസോസിയേഷൻ പ്രവർത്തക സംഗമം

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധികൾക്കു ശേഷം നടന്ന സംഗമത്തിൽ മുഴുവൻ പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തു. പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷതവഹിച്ച പരിപാടിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ കേന്ദ്ര പ്രവർത്തന റിപ്പോർട്ട് മുൻ ജന. സെക്രട്ടറി എം.എം. സുബൈർ അവതരിപ്പിച്ചു.

സമീർ ഹസൻ, ടി.കെ. സിറാജുദ്ദീൻ, എ.എം. ഷാനവാസ് എന്നിവർ യഥാക്രമം റിഫ, മനാമ, മുഹറഖ് ഏരിയ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വി.കെ. അനീസ് യൂത്ത് ഇന്ത്യ റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത പ്രവർത്തന കാലയളവിലേക്കുള്ള പരിപാടികൾ ജന. സെക്രട്ടറി എം. അബ്ബാസ് വിശദീകരിച്ചു.

ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നേടിയ ഫ്രണ്ട്സ് അംഗങ്ങളെ ആദരിച്ചു. മലർവാടി സംഘടിപ്പിച്ച മഴവില്ല് മെഗാ ചിത്ര രചന മത്സരത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച വ്യക്തിക്കും യൂനിറ്റിനും ഏരിയക്കുമുള്ള മൊമേന്‍റാ സമ്മാനിച്ചു.

വിശുദ്ധ റമദാനെ വരവേൽക്കുന്നതിെന്‍റ മുന്നോടിയായി 'റമദാൻ മുന്നൊരുക്കം' എന്ന വിഷയത്തിൽ പ്രമുഖ വാഗ്മിയും ഫറോക്ക് ഇർഷാദിയ കോളജ് വൈസ് പ്രിൻസിപ്പലുമായ താജുദ്ദീൻ മദീനി പ്രഭാഷണം നടത്തി. റമദാൻ പരിപാടികൾ എക്സിക്യുട്ടിവ് അംഗം സി. ഖാലിദ് വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് ജമാൽ നദ്വിയുടെ ആമുഖ ഉദ്ബോധനത്തോടെ ആരംഭിച്ച പരിപാടിയിൽ ഗഫൂർ മൂക്കുതല, ഹിലാൽ ബഷീർ എന്നിവർ ഗാനമാലപിച്ചു. സിറാജ് പള്ളിക്കര കവിതാലാപനം നടത്തി. സെക്രട്ടറി യൂനുസ് രാജ് സ്വാഗതവും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലീം നന്ദിയും പറഞ്ഞു.

എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു. സക്കീന അബ്ബാസ്, അബ്ദുൽ ജലീൽ മുട്ടിക്കൽ, അബ്ദുസ്സലാം, മുഹമ്മദ് ഷാജി, മുഹമ്മദ് മുഹിയിദ്ദീൻ, അഹ്മദ് റഫീഖ്, ലത്തീഫ് പന്തിരിക്കര, ബഷീർ പി.എം, അഷ്റഫ് പി.എം, അസ്‍ലം വേളം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Friends Association Working Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.