ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ അ​ഹ്‌​ലി ക്ല​ബി​ൽ ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ സം​സാ​രി​ക്കു​ന്നു

യോ​ജി​പ്പി​ന്റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന് വേ​ണ്ടി ശ്ര​മി​ക്കു​ക -പി. ​മു​ജീ​ബു​റ​ഹ്‌​മാ​ൻ

മ​നാ​മ: വി​യോ​ജി​പ്പി​ന്റെ കാ​ര​ണ​ങ്ങ​ൾ പ​ല​തു​മു​ണ്ടെ​ങ്കി​ലും യോ​ജി​ക്കാ​നും ഒ​ന്നി​ച്ചു​നി​ൽ​ക്കാ​നു​മു​ള്ള സാ​ധ്യ​ത​ക​ൾ ആ​ണ് നാം ​ക​ണ്ടെ​ത്തേ​ണ്ട​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ​ൻ പി. ​മു​ജീ​ബു​റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു. അ​തി​ലൂ​ടെ​യാ​ണ് സാ​മൂ​ഹി​ക മാ​റ്റം സാ​ധ്യ​മാ​വു​ക. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ അ​ഹ്‌​ലി ക്ല​ബി​ൽ ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ൾ ജാ​തീ​യ​മാ​യും സാ​മു​ദാ​യി​ക​മാ​യും വി​ഭ​ജ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പും ശൈ​ഥി​ല്യ​വും ഉ​ണ്ടാ​ക്കു​ന്ന​താ​ണ് നി​ല​വി​ൽ നാം ​ക​ണ്ടു​വ​രു​ന്ന​ത്. സ​വി​ശേ​ഷ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കാ​ൻ എ​ല്ലാ​വ​രും ചേ​ർ​ന്നു​നി​ന്നു​കൊ​ണ്ടു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വ​ണം.

അ​ധി​കാ​രി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യും ധ്രു​വീ​ക​ര​ണ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കേ​വ​ല വോ​ട്ടി​നു വേ​ണ്ടി​യു​ള്ള ഇ​ത്ത​രം കു​ൽ​സി​ത​ശ്ര​മ​ങ്ങ​ൾ തി​രി​ച്ച​റി​യ​പ്പെ​ടേ​ണ്ട​തു​ണ്ട്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ര​ക്ഷി​ത​ബോ​ധ​വും അ​ങ്ക​ലാ​പ്പും സൃ​ഷ്ടി​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ​നി​ന്നും ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്തി​രി​യ​ണം.

ചെ​റു​പ്പ​വ​ലി​പ്പ​മോ ആ​ൺ- പെ​ൺ വ്യ​ത്യാ​സ​മോ ഇ​ല്ലാ​തെ ലി​ബ​റ​ലി​സം സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ ശ്രേ​ണി​യി​ലു​ള്ള​വ​രെ​യും പി​ടി​കൂ​ടു​ന്നു. മ​ത​ത്തി​ന്റെ​യും സ​മൂ​ഹ​ത്തി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നും വ്യ​ക്തി​യെ പ​ര​മാ​വ​ധി മോ​ചി​പ്പി​ക്കു​ക​യും അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് അ​വ​രെ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് ലി​ബ​റ​ലി​സം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ന്റെ ശ​രീ​ര​ത്തി​ന്റെ അ​ധി​കാ​ര​വും അ​വ​കാ​ശ​വും ത​നി​ക്ക് മാ​ത്ര​മാ​ണ് എ​ന്ന വാ​ദ​മാ​ണ് ഇ​ത് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

സ​ദ​സ്സ് 

കു​ടും​ബ​ജീ​വി​തം വ​ഴി​യു​ണ്ടാ​കു​ന്ന വി​വാ​ഹം, ഗ​ർ​ഭ​ധാ​ര​ണം, പ്ര​സ​വം, ഗ​ർ​ഭ​ച്ഛി​ദ്രം, മു​ല​യൂ​ട്ട​ൽ, ഗ​ർ​ഭ​നി​രോ​ധ​നം, ചേ​ലാ​ക​ർ​മം തു​ട​ങ്ങി​യ​വ​യെ​ല്ലാം ലി​ബ​റ​ലി​സ​ത്തി​ൽ റ​ദ്ദ് ചെ​യ്യ​പ്പെ​ടു​ന്നു. കെ​ട്ടു​റ​പ്പു​ള്ള​തും സ​മാ​ധാ​ന​പൂ​ർ​ണ​വു​മാ​യ കു​ടും​ബ​ഘ​ട​ന നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് സ​മൂ​ഹം ശ​ക്തി​പ്പെ​ടു​ക. വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും നാ​ടി​ന്റെ​യും ഉ​യ​ർ​ച്ച​യി​ലും താ​ഴ്ച​യി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്ക് വ​ഹി​ക്കു​ന്ന​ത് കു​ടും​ബ​ഘ​ട​ന​യാ​ണ്.

ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം അ​ധ്യ​ക്ഷ​ത പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി സ്വാ​ഗ​ത​വും മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​ഹി​യി​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​മാ​ൽ ന​ദ്‌​വി, സ​മീ​ർ ഹ​സ​ൻ, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​ജ്‌​മ​ൽ ശ​റ​ഫു​ദ്ദീ​ൻ, വ​നി​ത വി​ഭാ​ഗം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സാ​ജി​ദ സ​ലീം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജാ​സി​ർ പി.​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ൽ ഖ​യ്യൂം ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. എ.​എം. ഷാ​ന​വാ​സ് അ​വ​താ​ര​ക​നാ​യി​രു​ന്നു

Tags:    
News Summary - Friends Social association at Al Ahly Club organized an event as part of National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.