മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം, ആക്ഷൻ സോങ്, നൃത്തം, സ്വാതന്ത്ര്യദിന പോരാളികളെ പുനരാവിഷ്കരിച്ച ഫാൻസി ഡ്രസ് തുടങ്ങിയ വർണശബളമായ പരിപാടികളോടെയായിരുന്നു സ്വാതന്ത്ര്യദിനാഘോഷം.
ഹനാൻ, അമ്രിൻ, ശദ, ലിവ, നസ്രിയ, അനാമിക, റാസിൻ, മിഷാൽ, ആഹിൽ, ഹനാൻ മഹ്മൂദ്, സഹ്റ, ഫൈഹ, ഉമർ, റോസാന, റയ്യാൻ, ധ്യാൻ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഹേബ സ്വാതന്ത്ര്യദിന ക്വിസിന് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഫ്രൻഡ്സ് മുഹറഖ് ഏരിയ വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സുബൈദ കെ.വി നന്ദിയും പറഞ്ഞു.
ജോയന്റ് സെക്രട്ടറി റഷീദ മുഹമ്മദലി, യൂനിറ്റ് അംഗങ്ങളായ സാബിറ ഫൈസൽ, ശരീഖ അബ്ദുൽ മനാഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കുട്ടികൾക്ക് മധുരം വിതരണംചെയ്ത് ദേശീയഗാനത്തോടെ ആഘോഷത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.