മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യയുടെ 78ാ മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാനത്ത് പതാക ഉയർത്തി. എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഹഖ്, ലുബൈന ശഫീഖ്, എ.എം. ഷാനവാസ്, വൈ. ഇർഷാദ്, ഫാതിമ സാലിഹ്, നസ്നിൻ അൽതാഫ്, ലുലു ഹഖ്, നസീല ശഫീഖ്, ഫസീല ഹാരിസ്.
റഷീദ ബദ്ർ, നിഷിദ ഫാറൂഖ്, സുആദ ഫാറൂഖ്, നുസൈബ മൊയ്തീൻ, ഫാതിമ ഹനാൻ ഉബൈദ് തുടങ്ങിയവരും, മലർവാടി ഒരുക്കിയ സമ്മർ വെക്കേഷൻ ക്യാമ്പിലെ കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുമായി വൈ. ഇർഷാദ്, അബ്ദുൽ ഹഖ് എന്നിവർ സംവദിച്ചു. ദേശഭക്തി ഗാനം, സ്വാതന്ത്ര്യദിന ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.