ഫ്രൻഡ്സ് മനാമ ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ എ.എം.ഷാനവാസ് സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് എ.എം. ഷാനവാസ് റമദാൻ സന്ദേശം നൽകി. ദൈവത്തിലേക്കടുക്കാനുള്ള സുപ്രധാനമായ ഒരു ആരാധനയാണ് വ്രതം എന്ന് അദ്ദേഹം പറഞ്ഞു.
ഒടുക്കമില്ലാത്ത മോഹങ്ങളെ സാക്ഷാത്കരിക്കലാണ് ജീവിതം എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഭൗതിക ജീവിത വീക്ഷണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിത വിജയത്തിലേക്കാണ് ദൈവം മനുഷ്യനെ ക്ഷണിക്കുന്നത്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹികാന്തരീക്ഷവും പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ജനതയും ഉണ്ടാക്കിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത.
സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള കരുത്തും നോമ്പിലൂടെ സ്വായത്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹീന നൗമലിന്റെ പ്രാർഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.