മനാമ: കോവിഡ് കാലത്തെ പുതിയ സാഹചര്യങ്ങളും സാധ്യതകളും ഉൾക്കൊള്ളാൻ പ്രവാസികൾക്ക് കഴിയണമെന്ന് പ്രമുഖ പണ്ഡിതനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. താജ് ആലുവ പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ‘അതിജീവിക്കാം കരുതലോടെ’ എന്ന പ്രമേയത്തിൽ നടത്തിയ ഒാൺലൈൻ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയിൽ ഗൾഫിൽ ഒരുപാട് പേരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ബിസിനസ് രംഗം മെച്ചപ്പെടുത്താൻ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ‘വർക്ക് ഫ്രം ഹോം’ പോലുള്ള സംവിധാനങ്ങളൊക്കെ കോവിഡാനന്തരവും സ്വീകരിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. പുതിയ തൊഴിൽ, വാണിജ്യ മേഖലകൾ കണ്ടെത്തുവാനും അതിനെ അഭിമുഖീകരിക്കാനും പ്രവാസികളുടെ മനസ്സ് പാകപ്പെടുത്തണം.
നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികൾ പുതിയ ജീവിത ശൈലികൾ ഉൾക്കൊള്ളാൻ സാധിക്കേണ്ടതുണ്ട്. സ്വയം തൊഴിൽ കണ്ടെത്താനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജന. സെക്രെട്ടറി എം. എം. സുബൈർ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു. പ്രസിഡൻറ് ജമാൽ ഇരിങ്ങൽ ആമുഖ ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.