മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് കുടുംബ സംഗമം സഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. കുടുംബ ജീവിതത്തിൽ പ്രവാചകന്മാർ കാണിച്ചുതന്ന മാതൃക മഹനീയവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങൾ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടിസ്ഥാനം സുഭദ്രമായ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനിറ്റ് പ്രസിഡന്റ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. മൂസ കെ. ഹസൻ നന്ദി പറഞ്ഞു. നൗഷാദ് ഗാനം ആലപിക്കുകയും അബ്ദുൽഖയൂം ഖുർആനിൽനിന്ന് അവതരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.