മനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയകൾ നടത്തിയ മത്സരങ്ങളും വിജയികളും ഒന്ന്, രണ്ട് സ്ഥാനം എന്ന ക്രമത്തിൽ:
മനാമ ഏരിയ: ഫിൻഷ ഫൈസൽ, ശൈഖ ഫാത്തിമ (കാലിഗ്രഫി), സബ്രീന ജലീൽ, സഫാന (നാലുമണി പലഹാരം പാചകം), സഫ മുഹമ്മദലി, സുആദ ഇബ്രാഹീം (ഖുർആൻ പാരായണം), ആലിയത്തുന്നിസ, ഇഫ്സാന (ഹെന്ന ഡിസൈനിങ്). മുഹറഖ് ഏരിയ: ഹസീന, സുബൈദ മുഹമ്മദലി (ഖുർആൻ പാരായണം), നഫീസത്തുൽ ജംഷിദ, ബിൻഷി നൗഫൽ (പുഡിങ്), സജ്ന ഷംസ്, ഷിഫാന ഫെബിൻ (ഹെന്ന ഡിസൈനിങ്). റിഫ ഏരിയ: ഷാഹിന ഫൈസൽ, ഷർമിന (മാപ്പിളപ്പാട്ട്), ഷഹാന ഷബീർ, ഷഹ്സീന ജാബിർ (ഹെന്ന ഡിസൈനിങ്), റുബീന, ഷാഹിന (ഖുർആൻ പാരായണം), കെ.പി. ഹൈഫ, ജന്നത്ത് നൗഫൽ (പോസ്റ്റർ മേക്കിങ്).
വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനവേദിയിൽ വെച്ച് ട്വീറ്റ് ചെയർപേഴ്സൻ എ. റഹ്മത്തുന്നിസയും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറായ ശബരിമാലയും വിതരണം ചെയ്തു. ഷബീഹ ഫൈസൽ, അസ്ര അബ്ദുല്ല, റഷീദ സുബൈർ, ബുഷ്റ ഹമീദ്, ഫസീല ഹാരിസ്, റസീന അക്ബർ, സമീറ നൗഷാദ്, ഹേബ ഷക്കീബ്, സുബൈദ മുഹമ്മദലി, ഫാത്തിമ സ്വാലിഹ്, ഹേന, സോന, ലുലു അബ്ദുൽ ഹഖ്, മസീറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.