അഡ്വ. വി.കെ. തോമസ്

ബിസിനസ്​ രംഗത്ത്​ കൂടുതൽ പരിഷ്​കരണങ്ങൾ; ലക്ഷ്യം നിക്ഷേപവും തൊഴിലും


രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ്​ പരിഷ്​കരണ നടപടികളുടെ ലക്ഷ്യം

സിജു ജോർജ്

മനാമ: കൂടുതൽ നിക്ഷേപം ആകർഷിച്ച്​ രാജ്യത്തെ തൊഴിൽ മേഖല ശക്​തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്​​. രാജ്യത്തെ കമ്പനി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇൗ ദിശയിലുള്ളതാണ്​. വിവിധ ബിസിനസ്​ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വ്യവസ്​ഥകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അനുകൂലമാണ്​.

രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ്​ പരിഷ്​കരണ നടപടികളുടെ ലക്ഷ്യമെന്ന്​ നിയമരംഗത്ത്​ പ്രവർത്തിക്കുന്ന അഡ്വ. വി.കെ. തോമസ്​ പറഞ്ഞു. 2001ൽ നിലവിൽവന്ന കമ്പനിനിയമത്തിൽ പിന്നീട്​ വരുത്തിയ പല മാറ്റങ്ങളും ഇൗ ലക്ഷ്യ​ത്തോടെയാണെന്ന്​ അ​ദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ തരത്തിലുള്ള കമ്പനികൾ തുടങ്ങണമെങ്കിൽ അതി​െൻറ കുറഞ്ഞ മൂലധനം എത്രയായിരിക്കണമെന്ന്​ നേരത്തെ വ്യവസ്​ഥയുണ്ടായിരുന്നു. ഒരു ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ കുറഞ്ഞത്​ 20,000 ദിനാർ ബാങ്കിൽ ഡെപ്പോസിറ്റ്​ ചെയ്യണമായിരുന്നു. ഇൗ വ്യവസ്​ഥയിൽ ഇപ്പോൾ മാറ്റം വരുത്തി. മൂലധനം കമ്പനിയുടെ ഉടമസ്​ഥർക്ക്​ തീരുമാനിക്കാം.

ഒാരോ ​ഒാഹരിയുടെയും കുറഞ്ഞ തുക 50 ദിനാർ ആയിരുന്നത്​ ഇപ്പോൾ 100 ഫിൽസ്​ മാത്രമാക്കി. ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ രണ്ട്​ പാർട്​ണർമാർ വേണമെന്ന വ്യവസ്​ഥയും മാറ്റി. ഇപ്പോൾ ഒരാൾ മാത്രം മതി. വിവിധ മേഖലകളിൽ പൂർണമായും വിദേശികൾക്ക്​ ബിസിനസ്​ തുടങ്ങാനും അനുമതി നൽകിയിട്ടു​ണ്ടെന്ന്​ അഡ്വ. വി.കെ. ​തോമസ്​ കൂട്ടിച്ചേർത്തു. ഫാക്​ടറി, ഹോസ്​പിറ്റൽ, ഹോസ്​പിറ്റാലിറ്റി, സേവനമേഖല, ഹോൾഡിങ്​, കൺസൽട്ടൻസി എന്നീ രംഗങ്ങളിൽ വിദേശികൾക്ക്​ 100 ശതമാനം ഉടമസ്​ഥതയിൽ ബിസിനസ്​ തുടങ്ങാൻ കഴിയും.

അടുത്ത കാലത്ത്​ നിലവിൽവന്ന ഉത്തരവ്​ പ്രകാരം ബഹ്​റൈനിലെ ബിസിനസ്​ പ്രവർത്തനങ്ങളെ അഞ്ചായി വേർതിരിച്ചിട്ടുണ്ട്​.

1. പൂർണമായും ബഹ്​റൈൻ പൗരൻമാർക്ക്​ മാത്രം തുടങ്ങാൻ കഴിയുന്ന ബിസിനസ്​. ഉദാഹരണത്തിന്​, കാർഗോ ക്ലീയറിങ്​, മൊബൈൽ ഫുഡ്​ സർവിസ്​ (ഫുഡ്​ ട്രക്ക്​), പോസ്​റ്റൽ സർവിസ്​, ലീഗൽ, റിയൽ എസ്​റ്റേറ്റ്​ ബ്രോക്കർ, ഡോക്യുമെൻറ്​ ക്ലിയറിങ്​ ഏജൻറ്​, റിക്രൂട്ടിങ്​ ഏജൻസി, വാഹനങ്ങൾ വാടകക്ക്​ കൊടുക്കുന്ന ബിസിനസ്​ തുടങ്ങിയവ.

2. കുറഞ്ഞത്​ 51 ശതമാനം ബഹ്​റൈനി ഉടമസ്​ഥത ആവശ്യമുള്ള ബിസിനസുകൾ. ഉദാ: കൺസ്​ട്രക്​ഷൻ, ഷിപ്പിങ്​/എയർ കാർഗോ ഏജൻറ്​സ്​, അക്കൗണ്ടിങ്​, സെക്യൂരിറ്റി എജൻസി തുടങ്ങിയവ.

3. ഒരു ബഹ്​റൈനി ഉടമ എങ്കിലും ഉണ്ടായിരിക്കേണ്ട ബിസിനസുകൾ. അതായത്​, ഒരു പാർട്​ണർ ബഹ്​റൈനി ആയിരിക്കണം. പക്ഷേ, എത്ര ഒാഹരി വേണമെന്ന്​ വ്യവസ്​ഥയില്ല.

ഒരു ശതമാനമോ ഒരു ഷെയറോ ആണെങ്കിലും മതിയാകും. ട്രേഡിങ്​ (ജനറൽ അല്ലെങ്കിൽ സ്​പെസിഫിക്​), പ്രിൻറിങ്​ തുടങ്ങിയ ബിസിനസുകൾ ഇൗ വിഭാഗത്തിൽപെടുന്നു. ഇത്​ വിദേശികൾക്ക്​ അനുകൂലമായ ഒരു തീരുമാനമാണ്​. ട്രേഡിങ്​ കമ്പനികൾക്ക്​ കുറഞ്ഞത്​ 51 ശതമാനം ബഹ്​റൈനി ഉടമസ്​ഥത വേണമെന്ന നിബന്ധന ഇപ്പോൾ ഇല്ല.

4. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബിസിനസുകൾ. ​ചില നിബന്ധനകൾക്ക്​ വിധേയമായി ​േട്രഡിങ്​ പോലുള്ള മേഖലകളിൽ 100 ശതമാനം വി​ദേശ നിക്ഷേപം അനുവദിക്കും. സ്​ഥാപനം കുറഞ്ഞത്​​ മൂന്ന്​ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതായിരിക്കണം, കുറഞ്ഞത്​ 20 മില്യൺ ദിനാറി​െൻറ മൂലധനം വേണം, ബഹ്​റൈനിൽ ആദ്യ വർഷം കുറഞ്ഞത്​ രണ്ട്​ മില്യൺ ദിനാർ നിക്ഷേപം നടത്തണം എന്നീ വ്യവസ്​ഥകൾ പാലിക്കുന്ന സ്​ഥാപനങ്ങൾക്കാണ്​ ഇതിന്​ അനുമതി ലഭിക്കുക. ഇതുവരെ കുറഞ്ഞത്​ 51 ശതമാനം ബഹ്​റൈനി ഉടമസ്​ഥത വേണ്ടിയിരുന്ന ട്രേഡിങ്​ ബിസിനസുകൾ ഇപ്പോൾ ഇൗ രീതിയിൽ പൂർണമായും വിദേശനിക്ഷേപത്തിൽ ആരംഭിക്കാം.

5. വ്യവസ്​ഥകൾ ഒന്നും ഇല്ലാതെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബിസിനസുകൾ. ഉദാ: ഇൻഷുറൻസ്​, ബാങ്കിങ്​, ഫിനാൻസ്​, മാനുഫാക്​ചറിങ്​, ഹെൽത്ത്​ ​കെയർ പോലുള്ള സ്​ഥാപനങ്ങൾ.

മറ്റൊരു പ്രധാന മാറ്റം കമ്പനിയുടെ ഇൻകോർപറേഷൻ രേഖകൾ ഇംഗ്ലീഷിലോ അറബിയിലോ ആകാം എന്നതാണ്​. നേരത്തെ അറബി ഭാഷയിൽതന്നെ വേണമായിരുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്​ ഇൗ വ്യവസ്​ഥകൾ ഗുണകരമാണെന്ന്​ അഡ്വ. വി.കെ. തോമസ്​ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Further business reforms; Target investment and employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.